അബൂദബി: രിസാല സ്റ്റഡി സർക്കിൾ യു.എ.ഇ ദേശീയ ഘടകത്തിന് കീഴിൽ സോൺ ഭാരവാഹികൾക്ക് വേണ്ടി രണ്ട് ദിവസത്തെ എമർജിങ് മീറ്റ് സംഘടിപ്പിച്ചു. ‘പച്ചമണ്ണ് പൂക്കുന്നു’ എന്ന പേരിൽ അബൂദബി അൽഫയയിലാണ് സംഗമം നടന്നത്.
കാതൽ, വിളക്ക്, ഹെൽത്ത് ടൂൾസ്, കതിർ, ഗ്രോത്ത്, വേര്, മധുരം തുടങ്ങി വിവിധ സെഷനുകൾക്ക് എസ്.വൈ.എസ് കേരള സെക്രട്ടറി മജീദ് അരിയല്ലൂർ, ആർ.എസ്.സി മുൻ ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി, അഷ്റഫ് സഅദി, രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സെക്രട്ടറി ഹമീദ് സഖാഫി പുല്ലാര, ഹകീം, റഫീഖ് സഖാഫി വെള്ളില, ജാഫർ കണ്ണപുരം, സിദ്ദീഖ് പൊന്നാട്, മുനീർ പൂക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. അഷ്റഫ് മന്ന ഉദ്ഘാടനം നിർവ്വഹിച്ചു. നാഷനൽ ചെയർമാൻ ജാബിർ സഖാഫി പുതുപറമ്പ് അധ്യക്ഷത വഹിച്ചു. ഫബാരി കുറ്റിച്ചിറ സ്വാഗതവും അനസ് കയ്യം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.