കളഞ്ഞുകിട്ടിയ പണം കൈമാറിയയാളെ അബൂദബി പൊലീസ് ആദരിക്കുന്നു
അബൂദബി: കളഞ്ഞുകിട്ടിയ പണം പൊലീസിന് കൈമാറിയ ഏഷ്യന്‍ വംശജനെ ആദരിച്ച് അബൂദബി പൊലീസ്. കളഞ്ഞുകിട്ടിയ പണം അധികൃതരെ ഏല്‍പ്പിച്ച ഉത്തരവാദിത്തബോധത്തെയും പ്രശംസനീയമായ സത്യസന്ധതയെയും അഭിനന്ദിച്ചുകൊണ്ട് പ്രവാസിക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ സമ്മാനം കൈമാറുന്ന ഫോട്ടോ ബ്രിഗേഡിയര്‍ ഡോ. ഹമദ് അബ്ദുല്ല അല്‍ നിയാദി പങ്കുവെച്ചു. ഖാലിദിയ പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു പ്രവാസി തനിക്ക് വഴിയില്‍നിന്നുകിട്ടിയ പണം കൈമാറിയത്. അതേസമയം ഈ തുക എത്രയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല. പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് സമ്മാനം കൈപ്പറ്റിയ പ്രവാസി ആദരവിന് അബൂദബി പൊലീസിന് നന്ദി അറിയിച്ചു. പൊതുജനങ്ങളെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുന്ന പൊലീസ് നടപടിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.