ഹമീദ് ചങ്ങരംകുളത്തിന് അക്ഷരക്കൂട്ടം ഒരുക്കിയ സ്നേഹാദരവ് ചടങ്ങ്

ഹമീദ് ചങ്ങരംകുളത്തിന് സ്നേഹാദരവ്

ദുബൈ: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹമീദ് ചങ്ങരംകുളത്തിന് അക്ഷരക്കൂട്ടം സ്നേഹാദരവ് നൽകി.

യു.എ.ഇയിലെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃത്വപരമായ ഇടപെടൽ നടത്തിയ ഹമീദ് വിവിധ മേഖലകളിലെ ഇടപെടലിലൂടെ പ്രവാസികൾക്ക് സുപരിചിതനാണ്.

കഥ, കവിത അവതരണം, ഫോട്ടോഗ്രഫി, ഷോർട്ട്ഫിലിം അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരൻ എന്നതിലുപരി സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവർക്കും പ്രിയപ്പെട്ടവനാണ് ഹമീദ് എന്ന് സ്നേഹാദരവിൽ പങ്കെടുത്തവർ പറഞ്ഞു. എം.സി നവാസ് സ്വാഗതം പറഞ്ഞ പരിപാടി സജ്ന അബ്ദുല്ല, റീന സലീം എന്നിവർ നിയന്ത്രിച്ചു.

അക്ഷരക്കൂട്ടത്തിന്‍റെ ഉപഹാരം സജ്‌ന അബ്‌ദുല്ല, നിസാർ ഇബ്രാഹിം എന്നിവരും കാഫ് ദുബൈയുടെ ഉപഹാരം മോഹൻ പി. ശ്രീധറും കെ. ഗോപിനാഥും ചേർന്നും നൽകി. ചടങ്ങിൽ ഷാജി ഹനീഫ്, കമറുദ്ദീൻ ആമയം, ഷാജഹാൻ തറയിൽ, അഫ്സൽ, റസീന ഹൈദർ, അജിത് വള്ളോലി, ഈപ്പൻ, ഉണ്ണികൃഷ്ണൻ രാമന്തളി, അനൂപ് കുമ്പനാട്, ഉഷാ ഷിനോജ്, അനസ് മാള, ബബിത ഷാജി, അഷ്റഫ് കാവുംപുറം, പ്രവീൺ പാലക്കീൽ, ജാസ്മിൻ, അബ്ദുല്ല ബഷീർ മൂളിവയൽ, ഇ.കെ ദിനേശൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Respect for Hamid Changaramkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.