ഇന്ത്യയിലെ റെറ ചെയർമാന്മാർ ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾക്കൊപ്പം
ദുബൈ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി (റെറ) ചെയർമാന്മാർ ദുബൈയിലെ ലാൻഡ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിൽ പ്രത്യേകം തയാറാക്കിയ ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് സി.ഇ.ഒ ഡോക്ടർ മാജിദ് സാഗർ അൽ മറി മുഖ്യാതിഥി ആയിരുന്നു.
ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി സി.ഇ.ഒ മുഹമ്മദ് അൽ ബെദ്വാവി ദുബൈയിലെ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റിലെ വിശ്വാസത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഡൽഹി ചെയർമാൻ ആനന്ദ് കുമാർ, ഹരിയാന റെറ ചെയർമാൻ പർണിത് സച്ദേവ്, ജമ്മു-കശ്മീർ ചെയർമാൻ സതീഷ് ചന്ദ്ര, പഞ്ചാബ് ചെയർമാൻ രാകേഷ് കുമാർ ഗോയൽ, അസം ചെയർമാൻ പ്രഭൻ കുമാർ, പോണ്ടിച്ചേരി ചെയർമാൻ കുമാരൻ, ഗുർഗോൺ ചെയർമാൻ അരുൺ കുമാർ, മഹാരാഷ്ട്ര ചെയർമാൻ മഹേഷ് പഥക്, മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് സെക്രട്ടറി കുൽദീപ് നാരായൺ, ഡൽഹി റെറ ഡയറക്ടർ മാൻമീത് കാദിയാൻ, ദുബൈ ലാൻഡ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർമാർ, 1971 ഇൻവെസ്റ്റ് മെന്റ് ഡയറക്ടർ സത്താർ അൽകരൻ, ബ്ലാക്ക് ക്വാറി ഡയറക്ടർ സാബ് സോംഹൂൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.