റാ​സ​ല്‍ഖൈ​മ​യി​ല്‍ വാ​ട​ക​നി​ര​ക്ക് ഉ​യ​രു​ന്നു

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ല്‍ വി​നോ​ദ വ്യ​വ​സാ​യ രം​ഗ​ത്തെ കു​തി​പ്പ് താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ വാ​ട​ക നി​ര​ക്കി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് താ​ങ്ങാ​വു​ന്ന നി​ര​ക്കി​ല്‍ എ​ളു​പ്പ​ത്തി​ല്‍ താ​മ​സ സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്ന റാ​സ​ല്‍ഖൈ​മ​യി​ലെ സാ​ഹ​ച​ര്യം മാ​റു​ക​യാ​ണ്.

മ​ന​സ്സി​നി​ണ​ങ്ങി​യ താ​മ​സ​സ്ഥ​ലം കൂ​ടി​യ വാ​ട​ക ന​ല്‍കാ​ന്‍ ത​യാ​റാ​യാ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി തൊ​ഴി​ലാ​ളി​ക​ളും പ്ര​ഫ​ഷ​ന​ലു​ക​ളും ധാ​രാ​ള​മാ​യി റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തി​യ​താ​ണ് താ​മ​സ കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത ഉ​യ​ര്‍ത്തി​യ​ത്. നേ​ര​ത്തേ കു​ടും​ബ​ങ്ങ​ള്‍ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​യി​രു​ന്ന വി​ല്ല​ക​ളും താ​മ​സ കേ​ന്ദ്ര​ങ്ങ​ളും നി​ര്‍മാ​ണ ക​മ്പ​നി​ക​ള്‍ അ​വ​രു​ടെ തൊ​ഴി​ലാ​ളി​ക​ള്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കു​മാ​യി ഏ​റ്റെ​ടു​ത്ത​ത് ഈ ​രം​ഗ​ത്തെ നി​ക്ഷേ​പ​ക​ര്‍ക്ക് നേ​ട്ട​മാ​വു​ക​യും ചെ​യ്തു.

14,000-18,000 ദി​ര്‍ഹം മാ​ത്രം വാ​ര്‍ഷി​ക വാ​ട​ക​യു​ണ്ടാ​യി​രു​ന്ന പ​ഴ​യ താ​മ​സ കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ര​ക്ക് നി​ല​വി​ല്‍ 22,000 - 25,000 ദി​ര്‍ഹ​മാ​ണ്. പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ല്‍ സ്റ്റു​ഡി​യോ ഫ്ലാ​റ്റി​ന് 15,000 - 25,000 ദി​ര്‍ഹം, ഒ​രു ബെ​ഡ് റൂം ​ഹാ​ളി​ന് 22,000-35,000, ര​ണ്ട് ബെ​ഡ് റൂം 30,000 -45,000, ​മൂ​ന്ന് ബെ​ഡ്റൂം 38,000- 60,000, വി​ല്ല 55,000-90,000, ല​ക്ഷ്വ​റി പ്രോ​പ്പ​ര്‍ട്ടി​ക​ള്‍ക്ക് 100,000 ദി​ര്‍ഹം മു​ത​ല്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ദേ​ശ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​നു​സ​രി​ച്ച നി​ല​വി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ലെ വാ​ട​ക നി​ര​ക്കു​ക​ള്‍.

ക​ഴി​ഞ്ഞ വ​ര്‍ഷം റാ​സ​ല്‍ഖൈ​മ റി​യ​ല്‍ എ​സ്റ്റേ​റ്റ് വി​പ​ണി ശ​ക്ത​മാ​യ വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് ബ​യു​ത്ത് റി​പ്പോ​ര്‍ട്ട്. ല​ക്ഷ്വ​റി പ്രോ​പ്പ​ര്‍ട്ടി​ക​ള്‍, ബ്രാ​ന്‍ഡ​ഡ് റെ​സി​ഡ​ന്‍സു​ക​ള്‍, വാ​ട്ട​ര്‍ഫ്ര​ണ്ട് വി​ക​സ​നം തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ച് ഉ​യ​ര്‍ന്ന മൂ​ല​ധ​ന വ​ര്‍ധ​ന​യും മി​ക​ച്ച വാ​ട​ക വ​രു​മാ​ന​വും ല​ക്ഷ്യ​മി​ട്ട് വ​ന്ന നി​ക്ഷേ​പ​മാ​ണ് റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക്ക് ക​രു​ത്താ​യ​ത്. അ​പ്പാ​ർ​ട്മെ​ന്‍റ് വാ​ട​ക 14.5ഉം ​വി​ല്ല വാ​ട​ക 11.3 ശ​ത​മാ​ന​വും വ​ര്‍ധി​ച്ച​പ്പോ​ള്‍ അ​പ്പാ​ർ​ട്മെ​ന്‍റ് വി​ല്‍പ​ന 30.4ഉം ​വി​ല്ല വി​ല്‍പ​ന 41.9ഉം ​ശ​ത​മാ​നം വ​ര്‍ധി​ച്ച​താ​യും ബ​യു​ത്ത് റി​പ്പോ​ര്‍ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 

Tags:    
News Summary - Rents are rising in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.