ദുബൈ: ഇടതുപക്ഷ ചിന്തകനും സി.പി.എം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് ഓർമ. ദുബൈയിൽ നടന്ന അനുസ്മരണ യോഗം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു.
യെച്ചൂരിയുടെ രാഷ്ട്രീയജീവിതവും സാമൂഹിക പ്രതിബദ്ധതയും അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പാർലമെന്റിലെ സാരഗർഭമായ പ്രസംഗങ്ങൾ, തൊഴിലാളി-കർഷക പ്രസ്ഥാനങ്ങളിലെ ഇടപെടലുകൾ, മതേതര-ജനാധിപത്യ മൂല്യങ്ങളുടെ ഉറച്ച സംരക്ഷണം എന്നിവയിലൂടെ ജനമനസ്സിൽ ഇന്നും ജീവിക്കുന്ന നേതാവാണെന്ന് ഓർമാംഗങ്ങൾ അനുസ്മരിച്ചു. പ്രദീപ് തോപ്പിൽ, രാജൻ മഹി, സോണിയ ഷിനോയ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി അംബുജാക്ഷൻ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.