റാസൽഖൈമയിൽ മഴയോടൊപ്പം വീണ
ആലിപ്പഴം
റാസല്‍ഖൈമ: ഭീതിപ്പെടുത്തിയ കാറ്റിനും കോളിനുമിടയില്‍ ജനങ്ങളുടെ മനം നിറച്ച് റാസല്‍ഖൈമയില്‍ ആലിപ്പഴ വര്‍ഷം. റാസല്‍ഖൈമയിലെ കാര്‍ഷിക പ്രദേശങ്ങളില്‍ നിന്ന് തീവ്ര മഴ വിട്ടുനിന്നത് കര്‍ഷകര്‍ക്ക് സമാശ്വാസമായി. ശക്തമായ കാറ്റിനും തീവ്രമായ ഇടിമിന്നലിനും കനത്ത മഴക്കുമൊപ്പം തീര പ്രദേശത്തും ജബല്‍ ജെയ്സിലുമായിരുന്നു ആലിപ്പഴവും ഉണ്ടായത്. അല്‍ ഗലീല, കോര്‍ക്വെയര്‍ തുടങ്ങിയിടങ്ങളിലും ആലിപ്പഴം വര്‍ഷിച്ചതായി സമീപവാസികള്‍ പറഞ്ഞു.
അപകടകരമായ രീതിയിലായിരുന്നു കാറ്റ് വിശീയതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റ് വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ തീരപ്രദേശങ്ങള്‍, മലനിരകള്‍, താഴ്ന്ന പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. കാറ്റിനൊപ്പം പൊടിയും മണലും ഉയരുന്നതിനാല്‍ വാഹന യാത്രികര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.