ഇന്ത്യൻ തടവുകാരുടെ മോചനം; സന്തോഷ വാർത്ത ഉടൻ -മന്ത്രി മുരളീധരൻ

ദുബൈ: ഇന്ത്യൻ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട്​ മൂന്ന്​ മാസത്തിനുള്ളിൽ സന്തോഷ വാർത്തയുണ്ടാകുമെന്ന്​ കേന്ദ്ര മന്ത്രി വി. മുരളീധരൻ. ദുബൈയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു.

ഈ വിഷയത്തിൽ യു.എ.ഇ നീതിന്യായ മന്ത്രിയുമായും സഹിഷ്ണുത മന്ത്രിയുമായും ചർച്ച നടത്തി. യു.എ.ഇയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്​. സാമ്പത്തിക കേസുകളിലും ചെറിയ കേസുകളിലും അകപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കാനാണ്​ ലക്ഷ്യം. മൂന്ന്-​ നാല്​ മാസത്തിനിടെ ഈ ചർച്ചയിൽ വലിയ പുരോഗതിയുണ്ടായി. യു.എ.ഇയുമായി സൗഹൃദം നിലനിർത്തി തന്നെ തൊഴിലാളികളുടെയും തടവുകാരുടെയും ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം അബൂദബിയിലെത്തിയ മന്ത്രി യു.എ.ഇ സഹിഷ്ണുത, സഹവർതിത്വ മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറഖ്​ ആൽ നഹ്​യാൻ, നീതിന്യായ വകുപ്പ്​ മന്ത്രി അബ്​ദുല്ല അൽ നുഐമി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്​ജയ്​ സുധീറും പ​ങ്കെടുത്തു. നീതിന്യായ രംഗത്തെ സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലും അദ്ദേഹം പ​ങ്കെടുത്തു. അബൂദബി ബാപ്സ്​ ഹിന്ദു മന്ദിർ സന്ദർശിച്ച അദ്ദേഹം സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതീകമായി ക്ഷേത്രം മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags:    
News Summary - release of Indian prisoners; Good news soon - V. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.