ഇഹ്സാന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇഹ്സാന്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ സി.ഇ.ഒ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അലി അല്‍ നുഐമി, ജയില്‍ വകുപ്പ് പരിഷ്കരണ-പുനരധിവാസ വകുപ്പ് മേധാവി ലഫ്റ്റനൻറ് കേണല്‍ അദ്നാന്‍ മുഹമ്മദ് അല്‍ ഹമ്മാദി തുടങ്ങിയവര്‍
റാസല്‍ഖൈമ: വിവിധ കേസുകളിൽപെട്ട് തടവുശിക്ഷ അനുഭവിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനവുമായി അല്‍ ഇഹ്സാന്‍ ചാരിറ്റബിള്‍ അസോസിയേഷന്‍. തെറ്റുകളില്‍ പശ്ചാത്തപിക്കാനും ശിക്ഷാ കാലയളവ് കഴിയുന്നമുറക്ക് സമൂഹത്തോട് ചേര്‍ന്നുനില്‍ക്കാനും സഹായിക്കുന്ന ശിക്ഷണനടപടികളാണ് തടവുകാര്‍ക്ക് ജയിലില്‍ ലഭ്യമാക്കുന്നതെന്ന് റാക് ജയില്‍വകുപ്പ് പരിഷ്കരണ-പുനരധിവാസ വകുപ്പ് മേധാവി ലഫ്റ്റനൻറ് കേണല്‍ അദ്നാന്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. അല്‍ ഇഹ്സാന്‍ ജയില്‍ തടവുകാരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സഹായത്തുക റാക് പൊലീസ് അധികൃതര്‍ക്ക് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഹ്സാന്‍ ഓഫിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അല്‍ ഇഹ്സാന്‍ സി.ഇ.ഒ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അലി അല്‍ നുഐമി അധികൃതര്‍ക്ക് സഹായധനം കൈമാറി. ജയില്‍വകുപ്പ് ഡയറക്ടര്‍ ഫസ്റ്റ് ലഫ്റ്റനൻറ് അദ്നാന്‍ മുഹമ്മദ്, ഉദ്യോഗസ്ഥര്‍, ജയില്‍ തടവുകാരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.