Image: khaleejtimes
ദുബൈ: ദുബൈയിലെ താമസക്കാർ ഒപ്പം താമസിക്കുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യണമെന്ന നിർദേശം വന്നതോടെ പ്രവാസികൾ അടക്കമുള്ളവർ ആശയക്കുഴപ്പത്തിലാണ്. ആരെല്ലാം രജിസ്റ്റർ ചെയ്യണം, എങ്ങിനെ രജിസ്റ്റർ ചെയ്യണം തുടങ്ങിയ സംശയങ്ങളിലാണവർ. ഈ സംശയങ്ങൾക്കുള്ള മറുപടികൾ:
താമസ സ്ഥലങ്ങൾ സ്വന്തമായി വാങ്ങിയവരും വാടകക്കെടുത്തവരും പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികളും ഡെവലപ്പർമാരും രജിസ്റ്റർ ചെയ്യണം. ആരുടെ പേരിലാണോ വാടക കരാർ എഴുതിയിരിക്കുന്നത് അവരാണ് രജിസ്റ്റർ ചെയ്യേണ്ടത്.
കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ ഉൾപെടുത്തണം. കുടുംബാംഗങ്ങളോടൊപ്പമാണ് താമസമെങ്കിൽ അവരുടെ പേരും വേണം. ഒരിക്കൽ രജിസ്റ്റർ ചെയ്ത പേരുകൾ ഇതിൽ നിന്ന് ഒഴിവാക്കാനും കൂട്ടിചേർക്കനും സൗകര്യമുണ്ടാകും.
കൂടെ താമസിക്കുന്നവരുടെ പേര്, എമിറേറ്റ്സ് ഐ.ഡി, ജനന തീയതി എന്നിവ ഉൾപെടുത്തണം.
കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ എന്നാണ് നിർദേശിച്ചിരിക്കുന്നത്. സെപ്റ്റംബർ 23നാണ് നിർദേശം വന്നിരിക്കുന്നത്. ഏകദേശം ഒക്ടോബർ ഏഴിന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടി വരും.
ദുബൈ ലാൻഡ് ഡിപാർട്ട്മെന്റാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാൽ, ദുബൈ എമിറേറ്റിലെ താമസക്കാർക്ക് മാത്രമാണ് നിർദേശം ബാധകം. ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ സഹിതമാകും ഇനി മുതൽ വാടകകരാറുകൾ തയാറാക്കുക എന്നാണ് ലാൻഡ് ഡിപ്പാർട്ട്മെന്‍റ് നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.