അജ്മാന്‍: ‘റൈഡ് അജ്മാൻ’ സൈക്കിളോട്ട മത്സരം വെള്ളിയാഴ്ച . അജ്മാൻ കോർണിഷിൽനിന്ന് തുടങ്ങി എമിേററ്റിെൻറ വിവിധ ഭാഗങ്ങളിലൂടെ മുന്നേറുന്ന മത്സരത്തിെൻറ ആകെ ദൂരം ഇത്തവണ 104 കി.മീറ്ററാണ്. കഴിഞ്ഞ വർഷം 92 കി.മീറ്ററായിരുന്നു. പരിപാടിയോടനുബന്ധിച്ച് അജ്മാനിലെ പ്രധാന പാതകള്‍ വെള്ളിയാഴ്ച രാവിലെ അഞ്ച് മുതല്‍ 11 മണി വരെ അടച്ചിടും.
അജ്മാന്‍ ലാൻറ് ആൻറ് പ്രോപര്ടിസ് വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന രണ്ടാമത് റൈഡ് അജ്മാനിൽ എണ്ണൂറോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 1.38 ലക്ഷം ദിർഹമാണ് മൊത്തം സമ്മാനത്തുക. യു.എ.ഇ പൗരന്മാർക്ക് മാത്രമായി 52 കി.മീ പ്രത്യേക മത്സരം ഇതോടൊപ്പം നടക്കും. സ്വദേശികളിൽ കായിക താല്പര്യം വളർത്തിയെടുക്കുന്നതിെൻറ ഭാഗമായാണ് യു.എ.ഇ ദേശീയ വികസന മത്സരം എന്ന പേരിൽ ഇൗ ഘട്ടം സംഘടിപ്പിക്കുന്നത്.
ഇതിന് പുറമെ വൈകിട്ട് നാലിന് ഏഴു കി.മീറ്റർ ചാരിറ്റി സൈക്കിളോട്ടവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അജ്മാനിലെ താമസക്കാരും സന്ദര്‍ശകരുമായ സൈക്കിള്‍ സവാരിക്കാര്‍ക്ക് ഇതിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.