അജ്മാൻ : ആവേശം വിതറി ‘റൈഡ് അജ്മാൻ’ സൈക്കിളോട്ട മത്സരത്തിന് പരിസമാപ്തി. അജ്മാൻ ടൂറിസം വികസനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത് സൈക്കിളോട്ട മത്സരത്തിനു ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയായി. 1.38 ലക്ഷം ദിർഹം സമ്മാന തുക പാരിതോഷികം നൽകിയാണ് ഇക്കുറി 104 കിലോമീറ്റർ മത്സരയോട്ടം സംഘടിപ്പിച്ചത്.
അജ്മാനിലെ പ്രധാന പാതകൾ രവിലെ അഞ്ചു മുതൽ 11 വരെ അടച്ചിട്ടാണ് അജ്മാൻ റൈഡ് അരങ്ങേറിയത്. വിത്യസ്ത നിറത്തിൽ ജഴ്‌സി അണിഞ്ഞെത്തിയ നൂറു കണക്കിനു സൈക്കിളോട്ടക്കാർ പങ്കെടുത്ത മത്സരം അജ്മാൻ വീഥികളെ വർണ്ണാഭമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.