ദുബൈ വിമാനത്താവളത്തിൽ എബിലിറ്റി ഫൗണ്ടേഷൻ കലാകാരന്മാർക്ക് സ്വീകരണം നൽകുന്നു
ദുബൈ: കൊണ്ടോട്ടി പുളിക്കൽ ആസ്ഥാനമായ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡിലെ കലാകാരന്മാർക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. മാർച്ച് രണ്ട് ശനിയാഴ്ച വൈകുന്നേരം ഏഴിന് ദുബൈ അബുഹൈലിലെ വുമൺസ് അസോസിയേഷനിൽ നടക്കുന്ന ‘സ്നേഹ സ്പർശം’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഭിന്നശേഷിക്കാരായ 15 കലാകാരന്മാർ ദുബൈയിൽ എത്തിയത്. കബീർ ടെലികോൺ, ഫഹിയാസ് ഡിപ്സി, ഉബൈദ് നീലിയത്ത്, നൗഷാദ് അപ്പോടെക്ക്, സലീം ആദാർ ഗോൾഡ്, ജാഫർ മാനു, ഷഫീൽ കണ്ണൂർ, ഫായിസ്, സഫ്വാൻ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു.
‘സ്നേഹ സ്പർശം’ പരിപാടിയിൽ എബിലിറ്റി ഫൗണ്ടേഷൻ കലാകാരന്മാർ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. സിനിമാ പിന്നണി ഗായിക സിന്ധു പ്രേംകുമാർ, ഗായകന്മാരായ അക്ബർ ഖാൻ, ഫാമിസ് മുഹമ്മദ് തുടങ്ങിയവരുടെ ഗാനമേളയും ഉണ്ടാവും. വ്യാഴാഴ്ച വൈകീട്ട് ദുബൈയിലെ നെല്ലറ ഭവനത്തിൽ ഒത്തുചേർന്ന കലാകാരന്മാർക്ക് ഊഷ്മളമായ വരവേൽപാണ് ഒരുക്കിയിരുന്നത്. വിവിധ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും മറ്റ് പ്രമുഖരും പങ്കെടുത്ത പരിപാടിയിൽ കലാകാരന്മാർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഭിന്നശേഷിക്കാരുടെ കഴിവുകൾ പരിപോഷിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.