അബൂദബി: ഇന്ത്യയുടെ 69ാം റിപ്പബ്ലിക് ദിനം യു.എ.ഇയിലെ ഇന്ത്യൻ സമൂഹം ആവേശപൂർവം ആഘോഷിച്ചു. അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഘടനാ ആസ്ഥാനങ്ങൾ, ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള കമ്പനികൾ എന്നിവിടങ്ങളിൽ ആഘോഷം നടന്നു.
ഇന്ത്യൻ എംബസിയിൽ സ്ഥാനപതി നവ്ദീപ് സിങ് സൂരി പതാക ഉയർത്തി. ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിെൻറ സന്ദേശം അദ്ദേഹം വായിച്ചു. നിരവധി ഇന്ത്യക്കാർ പെങ്കടുത്ത പരിപാടിയിൽ സ്കൂൾ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
റിപ്പബ്ലിക് ദിനത്തിെൻറ ഭാഗമായി വ്യാഴാഴ്ച രാത്രി ഇന്ത്യൻ എംബസി സംഘടിപ്പിച്ച വിരുന്നിൽ യു.എ.ഇ വിദേശകാര്യ^അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പെങ്കടുത്തതിൽ നവ്ദീപ് സിങ് സൂരി അഭിമാനം പ്രകടിപ്പിച്ചു. ശൈഖ് അബ്ദുല്ലയുടെ സാന്നിധ്യത്തിൽ ഇന്ത്യക്കാർ ആദരിക്കപ്പെട്ടു. ഇന്ത്യയുടെ പദവി ഉയർന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും സൂരി പറഞ്ഞു.
ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ , രാവിലെ ഒമ്പതിന്, കോണ്‍സല്‍ ജനറല്‍ വിപുല്‍, പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബളിക്ക് ദിന സന്ദേശം വായിച്ചു. വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റിൽ അദേഹം, സല്യൂട്ട് സ്വീകരിച്ചു. ഹിന്ദി സിനിമയിലെ ആദ്യകാല സ്ത്രീ സൂപ്പർസ്റ്റാര്‍ എന്ന അറിയപ്പെടുന്ന വൈജയന്തി മാലയായിരുന്നു മുഖ്യാതിഥി. വിദ്യാര്‍ഥികളുടെ കലാ പരിപാടികളും പരമ്പരാഗത -സാസ്കാരിക നൃത്ത രൂപങ്ങളും നടന്നു. ഇന്ത്യന്‍ നതന്ത്ര കാര്യാലയ പ്രതിനിധികളും പ്രമുഖ വ്യവസായകളും വിവിധ പ്രവാസി സംഘടനാ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. ഇത്തവണ അവധി ദിനമായ വെള്ളിയാഴ്ച കൂടി ആയതിനാല്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചറൽ ക്ലബിൽ പ്രസിഡൻറ് കെ.സി. അബൂബക്കർ പതാക ഉയർത്തി. ജനറൽ സെക്രട്ടറി എൻ.എം. അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് വി.ഡി. മുരളീധരൻ, ജോയിൻറ് സെക്രട്ടറി ടി.പി. മോഹൻദാസ്, ട്രഷറർ സി.എക്സ്. ആൻറണി, കെ. സുബൈർ, സൈനുദ്ദീൻ, എൻ.കെ. അജ്മൽ, അബ്ദുൽ കലാം, വി. അഷ്റഫ്, കെ.എൽ. ജെയിംസ്, ബാബു ഗോപി, ശിവദാസൻ, അഷ്റഫ് സൈനുദ്ദീൻ, ജയശ്രീ മോഹൻദാസ് തുടങ്ങിയവർ േനതൃത്വം നൽകി.
ഇൻകാസ് അൽഐൻ റിപ്പബ്ലിക്ക് ദിനാഘോഷവും വിനോദയാത്രയും സംഘടിപ്പിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷാജി ഖാൻ, അൽഐൻ പ്രസിഡൻറ് ഫൈസൽ തഹാനി, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, എസ്. അഷ്റഫ്, സലിം വെഞ്ഞാറമൂട്, ഹംസ വട്ടേക്കാട്, അബ്ദുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി. അഷ്റഫ് ആലംകോട്, കിഫാ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ അൽ റവാബി ഡയറി ഫാം^ഗൾഫ് മാധ്യമ കമോൺ കേരള എക്സിബിഷൻ സന്ദർശന യാത്ര അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻറർ ഡോ. ശശി സ്റ്റീഫൻ ഫ്ലാഗ്ഓഫ് ചെയ്തു.ദുബൈ ഗൾഫ് മോഡൽ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. എസ്. രേഷ്മ പതാക ഉയർത്തി. സ്കൂൾ ചെയർമാൻ നജീത് മുഖ്യാതിഥിയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.