മൂന്നുമാസം ഷാർജയിലെ റിയൽ എസ്റ്റേറ്റിൽ മുന്നേറ്റം

ഷാർജ: 2026ലെ ആദ്യ പാദത്തിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖല ശക്തമായ വളർച്ച കൈവരിച്ചു. ആകെ ഇടപാട് മൂല്യം 18.5 ശതകോടി ദിർഹമായാണ്​ ഉയർന്നിരിക്കുന്നത്​. കഴിഞ്ഞ വർഷത്തെ 13.2 ശതകോടി ദിർഹമുമായി താരതമ്യം ചെയ്യുമ്പോൾ 40.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ കാലയളവിലെ ആകെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 29,235 ആണ്​. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.9 ശതമാനം വർധനവാണെന്നും ഷാർജ റിയൽഎസ്​റ്റേറ്റ്​ രജിസ്​ട്രേഷൻ വകുപ്പ്​ പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു. ഡിജിറ്റൽ സേവനങ്ങളും സ്മാർട്ട് സംവിധാനങ്ങളും ഇടപാടുകൾ വേഗത്തിലാക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. ആദ്യ പാദത്തിൽ താമസ, വാണിജ്യ, വ്യവസായ മേഖലകളിലായി 7 പുതിയ പദ്ധതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്​.

വിദേശികൾക്കും ജി.സി.സി പൗരന്മാർക്കും സ്വത്ത് സ്വന്തമാക്കാൻ അനുമതി ലഭിച്ച പദ്ധതികളുടെ എണ്ണം 47 ആയിട്ടുണ്ട്​. നിക്ഷേപകരുടെ വൈവിധ്യം വർധിച്ച് 113 രാജ്യങ്ങളിൽ നിന്നുള്ളവർ ഷാർജയിൽ നിക്ഷേപം നടത്തി. യു.എ.ഇ പൗരന്മാർ 9 ശതകോടി ദിർഹം, ജി.സി.സി പൗരന്മാർ 80 കോടി, അറബ് രാജ്യക്കാർ 3.4 ശതകോടി, മറ്റ് രാജ്യക്കാരിൽ നിന്ന് 5.3 ശതകോടി എന്നിങ്ങനെ നിക്ഷേപം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്​.

Tags:    
News Summary - Real estate in Sharjah sees growth in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.