രമേശ് ചെന്നിത്തലയുടെ ‘കടന്നുപോകും അഴിമതിയുടെ ഈ ദുരിതകാലവും’പുസ്തകം യു.ഡി.എഫ് കണ്‍വീനര്‍
എം.എം. ഹസന് നൽകി ഷാര്‍ജ രാജകുടുംബാംഗം ശൈഖ്
അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രകാശനം ചെയ്യുന്നു
ഷാര്‍ജ: അഴിമതിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുസ്തകം ഷാർജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഷാര്‍ജ രാജകുടുംബാംഗം ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രകാശനം നിര്‍വഹിച്ചു. 'കടന്നുപോകും അഴിമതിയുടെ ഈ ദുരിതകാലവും' എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയത്.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന് ആദ്യ പ്രതി ഏറ്റുവാങ്ങി. മാധ്യമ പ്രവര്ത്തകന് എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തി. പ്രസാധകരായ ഹരിതം ബുക്സ് ഉടമ പ്രതാപന് തായാട്ട് ആമുഖ പ്രസംഗം നടത്തി. ഷംസുദ്ദീന് ബിന്‍ മൊഹിയുദ്ദീന്‍, ജയ്ഹിന്ദ് ടി.വി ചെയര്മാന് അനിയന്‍കുട്ടി, ഡോ. കെ.പി. ഹുസൈന്, ജോണ്‍ മത്തായി, ഡോ. അന്‍വര്‍ അമീന്, വി.ടി. സലീം, ആര്. ഹരികുമാര്‍, സൈനുല്‍ ആബിദീന്‍, ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവന് വാഴശേരില്‍ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.