അൽെഎൻ: അൽെഎൻ കുവൈതാത്തിൽ താമസിക്കുന്ന വീടിെൻറ ഗെയിറ്റിൽ റമദാൻ ഫ്രിഡ്ജ് സ്ഥാപിച്ച് കൊടുങ്ങല്ലൂർ സ്വദേശി റഫീഖിെൻറ സേവനം. അൽെഎൻ നഗരസഭയുടെ പ്രത്യേക അനുമതിയോടെയാണ് ഫ്രിഡ്ജ് സ്ഥാപിച്ചത്. വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് ഫ്രിഡ്ജിൽനിന്ന് അന്നപാനീയങ്ങൾ ലഭിക്കുക.
ദുബൈയിലെ റമദാൻ ഫ്രിഡ്ജ് എന്ന പദ്ധതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തെൻറ നടപടിയെന്ന് റഫീഖ് പറഞ്ഞു. ഇൗ സംരംഭം ഒരിടത്ത് മാത്രം ഒതുക്കാതെ അൽെഎനിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നുണ്ട്. തനിക്ക് എല്ലാ ജീവിത സൗഭാഗ്യങ്ങളും നൽകിയ ഇൗ നാട്ടിൽ പൊതു സമൂഹത്തിന് ഗുണകരമായതെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലേബർ ക്യാമ്പുകളിലെയും മരുഭൂമിയിലെ കൃഷിസ്ഥലങ്ങളിലെയും തൊഴിലാളികൾ പാർക്കുന്ന സ്ഥലങ്ങളിൽ റമദാൻ ഫ്രിഡ്ജ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് റഫീഖ്. റമദാന് ശേഷവും ഇൗ സംവിധാനം നിലനിർത്താനും ഉദ്ദേശിക്കുന്നു. പഴങ്ങൾ, ജ്യൂസ്, വെള്ളം, മോര് തുടങ്ങിയവ പൊതുജനങ്ങൾക്ക് ഫ്രിഡ്ജിൽ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. ഭക്ഷ്യസുരക്ഷ മുൻനിർത്തി വീട്ടിലോ ഹോട്ടലിലോ പാചകം ചെയ്ത വിഭവങ്ങൾ ഫ്രിഡ്ജിൽ അനുവദനീയമല്ല. അൽെഎനിലെ കൂടുതൽ മേഖലകളിലേക്ക് റമദാൻ ഫ്രിഡ്ജിെൻറ വ്യാപനത്തിന് ആർക്കും സഹകരിക്കാമെന്നും റഫീഖ് പറഞ്ഞു. ഫോൺ: റഫീഖ് 050 4493723.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.