റമദാനിലെ ദാനവർഷ സംരംഭങ്ങൾക്ക്​ ഗ്രാൻഡ്​ മോസ്​ക്​ സെൻററിന്​ 19 പങ്കാളികൾ

അബൂദബി: ദാനവർഷവുമായി ബന്ധപ്പെട്ട്​ റമദാനിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ 19 പൊതു^സ്വകാര്യ ഗ്രൂപ്പുകളുമായി ശൈഖ്​ സായിദ്​ ഗ്രാൻഡ്​ മോസ്​ക്​ സ​​െൻററിന്​ സഹകരണം. അബൂദബി ദേശീയ എണ്ണക്കമ്പനി (അഡ്​നോക്​), സായുധസേന ഒാഫിസേഴ്​സ്​ ക്ലബ്​, എമിറേറ്റ്​സ്​ ട്രാൻസ്​പോർട്ട്​, വി.പി.എസ്​ ഹെൽത്ത്​ കെയർ, എൻ.എം.സി ഹെൽത്ത്​ തുടങ്ങിയവയുമായാണ്​ സ​​െൻറർ ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടിരിക്കുന്നത്​. 

റമദാനിലെ മുഴുവൻ നാളുകളിലും 30,000 പേർക്ക്​ സ​​െൻറർ ഇഫ്​താർ നൽകുന്നുണ്ട്​. വയോധികർക്കും കുടുംബങ്ങൾക്കും അംഗപരിമിതിയുള്ളവർക്കും പാർക്കിങ്​ സ്​ഥലത്തുനിന്ന്​ പള്ളിയിലേക്കും ഇഫ്​താർ ട​​െൻറുകളിലേക്കും എത്താനുള്ള ​ൈവദ്യുതി കാറുകൾ ലഭ്യമാക്കുന്നത്​ എമിറേറ്റസ്​ ട്രാൻസ്​പോർട്ടാണ്​. വി.പി.എസ്​ ഹെൽത്ത്​ കെയറും എൻ.എം.സി ഹെൽത്തും ചേർന്ന്​ 85 വീൽചെയറുകളും നൽകിയിട്ടുണ്ട്​. 

News Summary - ramadan 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.