ദുബൈ: റാസൽഖൈമ രാജ കുടുംബാംഗം ലഫ്. ശൈഖ് സഖർ ബിൻ താരിഖ് ബിൻ കായിദ് അൽ ഖാസിമി ബൈക്ക് അപകടത്തിൽ മരിച്ചു. ശനിയാഴ്ച പുലർച്ചെ ദൈത് മേഖലയിലുണ്ടായ അപകടത്തിൽ സംഭവ സ്ഥലത്തു തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു.
ശൈഖ് സായിദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിനു ശേഷം അൽ ഖവാസിം ഖബർസ്ഥാനിൽ ഖബറടക്കി. ജുജിത്സു സ്വർണമെഡൽ ജേതാവാണ്. റാസൽഖൈമ ഭരണാധികാരിയും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയും നിരവധി പ്രമുഖരും പ്രാർഥനാ ചടങ്ങുകളിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.