റാക് കേരളസമാജം സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ബ്രോഷര്‍ പ്രകാശനം റാക് ഇന്ത്യന്‍ അസോ. പ്രസിഡന്‍റ് എസ്.എ. സലീം നിര്‍വഹിക്കുന്നു
Posted On
date_range Updated On
date_range റാക് സമാജം കേരളപ്പിറവി ആഘോഷം
റാസല്‍ഖൈമ: കേരളപ്പിറവിയോടനുബന്ധിച്ച് റാക് കേരളസമാജം നവംബര്‍ അഞ്ചിന് റാസല്‍ഖൈമയില്‍ കേരളോത്സവം സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് നാസര്‍ അല്‍ദാന അറിയിച്ചു. കേരളത്തിന്‍റെ തനത് കലകളും ഭക്ഷണശാലകളും സുമി അരവിന്ദ് നയിക്കുന്ന ഗാനവിരുന്നും നടക്കും.
കേരളോത്സവത്തിന്‍റെ പ്രചാരണാര്‍ഥം ഇറക്കിയ ബ്രോഷറിന്‍റെ പ്രകാശനം വിവിധ കൂട്ടായ്മകളുടെ സാന്നിധ്യത്തില്‍ റാക് ഇന്ത്യന്‍ അസോ. പ്രസിഡന്‍റ് എസ്.എ. സലീം നിര്‍വഹിച്ചു. സമാജം സെക്രട്ടറി സജി ഗുരുവായൂര്‍ സ്വാഗതവും നിപിന്‍ നന്ദിയും പറഞ്ഞു. സമാജം കമ്മിറ്റിയംഗങ്ങളും വനിത ഭാരവാഹികളും നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.