ഇ​ൻ​സൈ​റ്റ്സ് വി​ദ്യാ​ർ​ഥി സം​ഗ​മം

ദോ​ഹ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദി​ശാ​ബോ​ധ​വും പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ളും പ​ക​ർ​ന്നു ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ഖ​ത്ത​ർ, ഗേ​ൾ​സ് ഇ​ന്ത്യ ഖ​ത്ത​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 'ഇ​ൻ​സൈ​റ്റ്സ്' വി​ദ്യാ​ർ​ഥി സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. മു​ഖ്യാ​തി​ഥി​ക​ളാ​യ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, സോ​ളി​ഡാ​രി​റ്റി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ടി. സു​ഹൈ​ബ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യി​ൽ, മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ശ​രി​യാ​യ അ​ടി​ത്ത​റ​യി​ൽ നി​ന്നു​കൊ​ണ്ടു​ള്ള ഉ​ൾ​ക്കാ​ഴ്ച​ക​ൾ രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് നേ​താ​ക്ക​ൾ സം​സാ​രി​ച്ചു. ഭാ​വി​പ​ഠ​നം, കാ​മ്പ​സ് ജീ​വി​തം, ക​രി​യ​ർ, ജീ​വി​ത​വീ​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​ഭാ​ഷ​ക​ർ മ​റു​പ​ടി ന​ൽ​കി.

സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ഫാ​ദി​ൽ അ​ൻ​വ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​നീം മു​ഹ​മ്മ​ദ​ലി ഖി​റാ​അ​ത്ത് ന​ട​ത്തി. ഗേ​ൾ​സ് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് ആ​മി​ന സെ​ന്ന സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​അ​ർ​ഷ​ദ്, സി.​ഐ.​സി കേ​ന്ദ്ര സ​മി​തി അം​ഗം സാ​ദി​ഖ് ചെ​ന്നാ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Insights Student Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.