ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ ലുലു എക്സ്പ്രസ് തുറന്നു
ഷാർജ: യു.എ.ഇയിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇ-ഒമാൻ അതിർത്തിയുടെ സമീപമുള്ള കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഈഗിൾ ഹിൽസ് ഗ്രൂപ്പ് സി.എഫ്.ഒ അമ്മർ അൽബർസാഞ്ചി, കൽബ ഇക്കോണമി വകുപ്പ് ഹെഡ് അമ്ന അൽ സഅബി എന്നിവരുടെ സാന്നിധ്യത്തിൽ കൽബ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ മസ്റൂയി പുതിയ സ്റ്റോറിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഈമാർ പ്രോപ്പർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കൽബ വാട്ടർഫ്രണ്ട് മാൾ.
യു.എ.ഇയിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഷാർജയിലെ പുതിയ സ്റ്റോറെന്നും ഉപഭോക്താകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് ഉറപ്പാക്കുകയാണെന്നും എം.എ. യൂസഫലി പറഞ്ഞു. ജി.സി.സിയിൽ മികച്ച പദ്ധതികളാണ് ലുലു നടപ്പാക്കുന്നത്. യു.എ.ഇയിലെ 128 ആമത്തെ സ്റ്റോറാണ് കൽബയിലേത്. ഈ വർഷം അവസാനിക്കുന്നതോടെ യു.എ.ഇയിലെ ലുലു സ്റ്റോറുകളുടെ എണ്ണം 150 ആകുമെന്നും അദ്ദേഹം പറഞ്ഞു.
കൽബയിലെയും ഒമാൻ അതിർത്തിയുടെ സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് സുഗമമായ ഷോപ്പിങ് അനുഭവമാണ് ലുലു സമ്മാനിക്കുന്നത്. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഗ്രോസറി, ഫ്രഷ് ഫുഡ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ആക്സസറികൾ തുടങ്ങി വിപുലമായ ഉൽപന്നങ്ങളാണ് പുതിയ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച പാർക്കിങ് സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.