ഹാഷിം ഗ്രൂപ്​ ഓഫ് കമ്പനീസിൽ വാക്ക് ഇൻ ഇന്‍റർവ്യൂ

ദുബൈ: യു.എ.ഇയിലെ ഹാഷിം ഗ്രൂപ്​ ഓഫ് കമ്പനീസ് ഷാർജയിൽ വാക്ക് ഇൻ ഇന്‍റർവ്യൂ സംഘടിപ്പിക്കുന്നു. കമ്പനിയിലേക്ക് പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായാണ് അഭിമുഖം നടത്തുന്നത്. സെയിൽസ്മാൻ, കാഷ്യർ, ഡാറ്റാ എൻട്രി ഓപറേറ്റർ, റിസീവർമാർ, ഫിഷ് കട്ടർ, ബുച്ചർ, ഹെൽപ്പർമാർ, ക്ലീനർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്.

ഈ തസ്തികകളിൽ ജോലി ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്. ഒക്ടോബർ മൂന്ന്​ ശനിയാഴ്ച രാവിലെ ഒമ്പതു മണിക്കാണ് വാക്​ ഇൻ ഇന്‍റർവ്യൂ. ഷാർജ കുവൈത്ത് സ്‌ക്വയർ റൗണ്ട് എബൗട്ടിന് സമീപമുള്ള യർമൂക്ക് ഹാഷിം ഹൈപ്പർമാർക്കറ്റാണ് അഭിമുഖ വേദി. ലൊക്കേഷൻ കൃത്യമായി അറിയുന്നതിന്​ ഇതോടൊപ്പമുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്യാം.

Tags:    
News Summary - Walk-in interview at Hashim Group of Companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.