രാജ്യത്തിനോ ഗവണ്മെന്‍റിനോ ആവശ്യം വന്നാൽ ഹെലികോപ്ടറും വിമാനവും നൽകുമെന്ന് യൂസഫലി
ഷാർജ: നമ്മുടെ രാജ്യത്തിനോ ഗവണ്മെന്‍റിനോ ഭരിക്കുന്നവർക്കോ ആവശ്യം വന്നാൽ ഏതുസമയത്തും ഹെലികോപ്ടറും വിമാനവും നൽകുമെന്ന് വ്യവസായി എം.എ. യൂസുഫലി. അവരുടെ അടുക്കൽനിന്ന് എന്തെങ്കിലും ഉപകാരം കിട്ടാൻ ഉദ്ദേശിച്ചല്ല അത് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം യു.എ.ഇയിലെ കൽബയിൽ പറഞ്ഞു.
‘എന്‍റെ കൈയിൽ ഹെലികോപ്റ്റുണ്ട്. ൈഫ്ലറ്റുമുണ്ട്. അത് എല്ലാവർക്കുമറിയാം. നമ്മുടെ രാജ്യത്തിനോ ഗവണ്മെന്‍റിനോ ഭരിക്കുന്നവർക്കോ ഏത് സമയത്ത് ആവശ്യമുണ്ടെങ്കിലും ഞാൻ എന്‍റെ ഹെലികോപ്റ്റർ അവർക്ക് കൊടുക്കും, എന്‍റെ ൈഫ്ലറ്റ് കൊടുക്കും. അതിൽ ഒരു ബെനഫിറ്റും എനിക്ക് ആവശ്യമില്ല. അതിന് ഞാൻ പോവുകയുമില്ല. പോയിട്ടുമില്ല. അങ്ങനെയുള്ള ഒരാളല്ല ഞാൻ. എനിക്കതിന്‍റെ ആവശ്യവുമില്ല. എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇവിടുത്തെ രാജാക്കന്മാർ തരുന്നുണ്ട്’ -യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.