റാസല്‍ഖൈമ: വാഹന പ്രേമികള്‍ക്ക് ഹരം പകര്‍ന്ന് റാസല്‍ഖൈമയില്‍ റോഡ് റൈഡേഴ്സ് പ്രദര്‍ശനം തുടരുന്നു. റാക് എക്സിബിഷന്‍ സെൻററില്‍ നടക്കുന്ന പ്രദര്‍ശനം ശനിയാഴ്ച്ച സമാപിക്കും. പ്രശസ്തമായ ബ്രാന്‍ഡഡ് ബൈക്കുകളുള്‍പ്പെടെ നവീന സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിട്ടുള്ള യന്ത്ര സാമഗ്രികളും പ്രദര്‍ശനത്തിലുണ്ട്. അഞ്ച് ബൈക്കുകളില്‍ വൈകുന്നേരം സാഹസിക പ്രകടനങ്ങളും എക്സ്പോ സെൻററില്‍ നടക്കുന്നുണ്ട്.
500 ഓളം ബൈക്കുകളുടെ ജബല്‍ ജൈസ് യാത്ര വെള്ളിയാഴ്ച്ച രാവിലെ ഏഴിനാണ്. യാത്രയില്‍ ഗിന്നസിലിടം നേടുന്ന പ്രകടനം വീക്ഷിക്കാനുള്ള ആകാംക്ഷയിലാണ് ജനങ്ങള്‍. കുട്ടികള്‍ക്ക് വിനോദത്തിനായി സൗജന്യ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് കുടുംബങ്ങളെയും റാക് എക്സ്ബിഷന്‍ സെൻററിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.