റാസല്‍ഖൈമ: സഹിഷ്ണുതയില്‍ വര്‍ത്തിച്ച് ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ നന്മയുടെ വിളവെടുപ്പ് നടത്താന്‍ സാധിക്കുമെന്ന് റാക് ട്രാഫിക് ആൻറ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുല്ല ഹോസ്പിറ്റല്‍ സംഘടിപ്പിച്ച സഹിഷ്ണുത പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രാഫിക് ആൻറ് പട്രോള്‍ വകുപ്പ്, ആംബുലന്‍സ് ആൻറ് റസ്ക്യു ടീം, ഡ്രഗ് കണ്ട്രോള് വകുപ്പ്, സോഷ്യല്‍ സപ്പോര്‍ട്ട് സെൻറര്‍, പീനല്‍ ആൻറ് കറക്ഷനല്‍ ഓര്ഗനൈസേഷന് തുടങ്ങിയ വകുപ്പ് പ്രതിനിധികളും മേധാവികളും ചടങ്ങില്‍ പങ്കെടുത്തു. റോഡ് സുരക്ഷ, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.