റാസല്‍ഖൈമയില്‍ സേവനനിരതരായ അഗ്നിശമന വിഭാഗം
റാസല്‍ഖൈമ: പെയ്തൊഴിഞ്ഞ അതിവര്‍ഷത്തില്‍ ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് ഫീല്‍ഡ് വര്‍ക്ക് ടീമുകള്‍ കാഴ്ചവെച്ചതെന്ന് ദുരന്തനിവാരണ സേന മേധാവിയും റാക് പൊലീസ് മേധാവിയുമായ മേജര്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. എമര്‍ജന്‍സി ആൻഡ് ക്രൈസിസ് ടീമിന്റെ നിർദേശങ്ങള്‍ പിന്തുടര്‍ന്ന പൊതുജനങ്ങളും അഭിനന്ദനമര്‍ഹിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
വിവിധ വകുപ്പുകളുടെ ഏകോപനമാണ് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കിയത്. ഓപറേഷന് റൂമില്‍ 2437 കാളുകളാണ് മഴദിനങ്ങളില്‍ ലഭിച്ചത്. ആവശ്യങ്ങളെല്ലാം നിശ്ചിത സമയത്തിനുള്ളില്‍ കൈകാര്യം ചെയ്തിരുന്നു. മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇറക്കിയ ഡിജിറ്റല്‍ പോസ്റ്ററുകളും ബോധവത്കരണ വിഡിയോകളും ജനങ്ങളെ സഹായിച്ചു.
സിവില്‍ ഡിഫന്‍സ് പിന്തുണയും വലുതായിരുന്നു. 46 വാഹനങ്ങള്‍ 45 ഫീല്‍ഡ് ദൗത്യങ്ങളില്‍ പങ്കെടുത്തു. പബ്ലിക് സര്‍വിസ് വകുപ്പ് ജല സംഭരണികള്‍, പമ്പുകള്‍, എക്സ്കവേറ്ററുകള്‍ തുടങ്ങി 191 വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.