റാക് അവാഫി സായിദ് എജുക്കേഷന്‍ മന്ദിരത്തില്‍ തുടങ്ങിയ റാസല്‍ഖൈമ പൊലീസ് ഫ്രൻഡ്സ് പ്രോഗ്രാം ഉദ്ഘാടന ചടങ്ങില്‍നിന്ന്
റാസല്‍ഖൈമ: വിദ്യാര്‍ഥികളില്‍ അച്ചടക്കവും മൂല്യങ്ങളും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ പൊലീസ് ഫ്രൻഡ്സ് പ്രോഗ്രാമിന്റെ മൂന്നാമത് പതിപ്പ് റാക് അവാഫി സായിദ് എജുക്കേഷന്‍ മന്ദിരത്തില്‍ തുടങ്ങി. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജമാല്‍ അഹമ്മദ് അല്‍ തായർ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയിട്ടുള്ള തൈക്വാൻഡോ ഹാള്‍, ഫുട്ബാള്‍ ഗ്രൗണ്ട്, നീന്തല്‍ക്കുളം, സെമിനാര്‍ ഹാള്‍, ലൈബ്രറി, തിയറ്റര്‍, കായിക-വിദ്യാഭ്യാസ സൗകര്യങ്ങള്‍, മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്റര്‍ തുടങ്ങിയവ വീക്ഷിച്ച ജമാല്‍ അഹമ്മദ് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകുന്ന പരിപാടികളാണ് പൊലീസ് ഫ്രണ്ട്സ് പ്രോഗ്രാമിന്റെ ഉള്ളടക്കമെന്ന് വിശദീകരിച്ചു. വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും അവരില്‍ ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതിനും വൈവിധ്യമാര്‍ന്ന കഴിവുകളും അനുഭവങ്ങളും അവര്‍ക്ക് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.150 വിദ്യാര്‍ഥികളാണ് പൊലീസ് ഫ്രണ്ട്സ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. അവാഫി സായിദ് എജുക്കേഷന്‍ ഡയറക്ടര്‍ ഹയാത്ത് അല്‍ ഷഹി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, സായിദ് എജുക്കേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.