റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി സ്പെഷല്‍
ടാക്സ് ഫോഴ്സ് സേനയുടെ പരേഡ് വീക്ഷിക്കുന്നു
റാസല്‍ഖൈമ: സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിനും വെല്ലുവിളികളെ നേരിടുന്നതിന് തുടര്‍ച്ചയായ തയാറെടുപ്പുകള്‍ക്കുമായി സ്പെഷല്‍ ടാസ്ക് ഫോഴ്സ് സേനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്ത് റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി.
സൈനിക പരേഡ് പരിശോധിച്ച പൊലീസ് മേധാവി ടാസ്ക് ഫോഴ്സിന്റെ ആധുനിക വാഹനങ്ങളും ഉപകരണങ്ങളും പരിശോധിച്ചു. സേനയുടെ തത്സമയ പ്രകടനം വീക്ഷിക്കുകയും അവരുടെ നൂതന ഫീല്‍ഡ് കഴിവുകള്‍ വിലയിരുത്തുകയും ചെയ്തു.
സമൂഹത്തില്‍ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് റാക് പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് അലി അബ്ദുല്ല പറഞ്ഞു. സ്പെഷല്‍ ടാസ്ക് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരുടെ സമര്‍പ്പിത സേവനം അഭിനന്ദനമര്‍ഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. യൂസഫ് ബിന്‍ യാക്കൂബ്, സ്പെഷ്യല്‍ ടാസ്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സാലെം ബിന്‍ ബദര്‍ എന്നിവര്‍ അലി അബ്ദുല്ലയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.