റാസല്‍ഖൈമ: വീട്ടു ജോലിക്കാര്‍ താമസിക്കുന്ന റാസല്‍ഖൈമ അല്‍ റംസിലെ കെട്ടിടത്തില്‍ വൻ തീപിടിത്തം. അഗ്നിശമന സേനാ വിഭാഗത്തിെൻറ സമയോചിതമായ ഇടപെടലിലൂടെ ഇവിടെ താമസിച്ചിരുന്ന 30 വീട്ടു ജോലിക്കാരെ രക്ഷപ്പെടുത്താനായി. തിങ്കളാഴ്ച്ച അർധരാത്രിയായിരുന്നു സംഭവമെന്ന് റാക് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി പറഞ്ഞു.
തീപിടിത്തമുണ്ടായ കെട്ടിടത്തിന് സമീപത്തെ സിവില്‍ ഡിഫന്‍സ് വിഭാഗമാണ് സംഭവ സ്ഥലത്ത് ആദ്യമത്തെിയത്. പൊലീസ്, ആംബുലന്‍സ്, പാരാമെഡിക്കല്‍ വിഭാഗവും കൂടുതല്‍ അഗ്നിമശന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. വലിയ നാശനഷ്ടങ്ങള്ക്കിടയാക്കിയെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടറുകള്‍ സുരക്ഷിതമായി നീക്കാന്‍ കഴിഞ്ഞത് ദുരന്ത വ്യാപ്തി കുറച്ചു. തീ പിടിത്ത കാരണം വ്യക്തമല്ല.ക്ലീനിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 30 സ്ത്രീ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.