രാജു മാത്യു, എ.വി. സയിദ്
ദുബൈ: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ പേരിൽ ചിരന്തന സാംസ്കാരിക വേദി എല്ലാവർഷവും നൽകിവരുന്ന ചിരന്തന-മുഹമ്മദ് റാഫി പുരസ്കാരം മാധ്യമപ്രവർത്തകൻ രാജു മാത്യുവിനും സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തകനും ജനറൻ മെഡിക്കൽ സെൻറർ എം.ഡിയുമായ എ.വി. സയിദിനും നൽകുമെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അറിയിച്ചു. മുഹമ്മദ് റഫിയുടെ ചരമദിനമായ ജൂലൈ 31ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന റഫി നൈറ്റിൽ ഐ.എ.എസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ വിവിധ മേഖലയിലെ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്നും ചിരന്തന പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.