ദുബൈ: മഴമേഘങ്ങൾക്കിടയിലെ തുള്ളികളെ 200 കിലോമീറ്റർ ദൂരെ നിന്നേ തിരിച്ചറിയാൻ ശേഷിയുള്ള റഡാർ ദുബൈ നഗരസഭ തയ്യാറാക്കി. മഴയുടെ രീതിയും പെയ്യുന്ന മേഖലകളും സമയവും ഇതുവഴി കണ്ടെത്താം. റഡാറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് കാലാവസ്ഥാ മുൻകരുതലുകൾ അറിയിക്കാൻ നിരീക്ഷകർക്ക് സാധിക്കും.
ദുബൈ അൽ െഎൻ റോഡിലെ ൈഫ്ല ദുബൈ കെട്ടിടത്തിൽ സ്കൈ ഡൈവുമായി സഹകരിച്ചാണ് റഡാർ സ്ഥാപിച്ചത്. ദുബൈയുടെ എല്ലാ മേഖലകളിലും റഡാറിെൻറ റേഞ്ച് തടസമില്ലാതെ ലഭിക്കുക എന്ന ലക്ഷ്യത്തിലാണ് ഇൗ സ്ഥലം തെരഞ്ഞെടുത്തത്. ഉദ്ഘാടനം നഗരസഭാ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.