മലയോര മേഖലയില്‍  വേനല്‍ മഴ

ഷാര്‍ജ: ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍ എന്നീ എമിറേറ്റുകളുടെ മധ്യമേഖലകളില്‍ ശനിയാഴ്ച വേനല്‍ മഴ ലഭിച്ചു. സിജി, ദൈദ്, ശൗക്ക, മനാമ, മസാഫി എന്നിവിടങ്ങളിലാണ് മഴ ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയായിരുന്നുവെങ്കിലും അധികനേരം നീണ്ട് നിന്നില്ല എന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. ചൂടിന് അല്‍പ്പം കുറവ് വന്നതായും പൊടിക്കാറ്റി​​​െൻറ ശല്ല്യം കുറഞ്ഞതായും അവര്‍ പറഞ്ഞു. കരിമ്പാറകള്‍ നിറഞ്ഞതാണ് ഇവിടെയുള്ള മലകളിലധികവും. ചൂട് കനത്താല്‍ അത് അതേപടി നിലനില്‍ക്കുന്ന പ്രദേശങ്ങളാണ്. ചൂടും അന്തരീക്ഷ ഈര്‍പ്പവും ഒന്നിച്ചാക്രമിക്കുന്ന മേളലയാണ് ഇമാറാത്തി മലയോരം. നിനച്ചിരിക്കാതെ വേനല്‍മഴ കിട്ടിയ ആശ്വാസത്തിലാണ് ഇവിടെയുള്ളവര്‍. മഴ തോര്‍ന്നെങ്കിലും അന്തരീക്ഷം മേഘാവൃതമായി തുടരുന്നത് തുടര്‍ന്നും മഴ ലഭിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. 

Tags:    
News Summary - rain-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.