അബ്ഹ: രാജ്യത്തിെൻറ ദക്ഷിണ ഭാഗങ്ങളിൽ മഴയുണ്ടായില്ല. എന്നാൽ, കടുത്ത ശീതക്കാറ്റ് വീശ ി. അബ്ഹയിലും അൽബാഹ, തനൂമ, നമാസ്, ഖമീസ് മുശൈത്ത്, സറാത്ത് ഉബൈദ എന്നിവിടങ്ങളിൽ അതിശക് തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
ഇവിടങ്ങളിൽ ശീതകാറ്റും മൂടൽമഞ്ഞും ജനജീവിത ത്തെ സാരമായി ബാധിച്ചു. രാത്രികാലങ്ങളിൽ ജനസഞ്ചാരം കുറഞ്ഞതിനെ തുടർന്ന് വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് അവധി ആയതിനാൽ സ്വദേശികൾ മാഹായിൽ, ജിസാൻ, നജ്റാൻ, ബീഷ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രപോയിരിക്കുകയാണ്.
സൗദി അറേബ്യയിലെ ഏറ്റവും മനോഹരവും കുളിർമയുമുള്ള കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്ന അബ്ഹയിലെ കാഴ്ചകളും സുഖദമായ താമസവും അനുഭവിച്ചറിയാൻ വിനോദസഞ്ചാരികളായും മറ്റും നിരവധിയാളുകൾ എത്തിയിട്ടുണ്ട്. ഇതിൽ മലയാളികളും ഏറെയാണ്. അബ്ഹയോട് ചേർന്നുള്ള അൽസുദ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് ഇവരുടെയെല്ലാം വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.