പ്രമുഖർക്കൊപ്പം പ്രഭാത ഭക്ഷണം; രാഹുലിന്‍റെ പര്യടനം തുടങ്ങി

ദുബൈ: വ്യാഴാഴ്ച ദുബൈയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പര്യടനങ്ങൾ തുടങ്ങി. ജുമൈറ ഹോട്ടലിൽ ഇന്ത്യൻ പ്രമുഖർ രാഹുലിനെ സന്ദർശിക്കാനെത്തി.

യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ നൗദീപ് സിങ് സൂരി, ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പൻ, ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി തുടങ്ങിയവരോടൊപ്പമായിരുന്നു രാഹുലിന്‍റെ പ്രഭാത ഭക്ഷണം.

തുടർന്ന് ജബൽ അലിയിലെ തൊഴിലാളി കേന്ദ്രങ്ങൾ സന്ദർശിക്കും. വിദ്യാർഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനമാണ് രാഹുലിന്‍റെ ഇന്നത്തെ പൊതു പരിപാടി.

Tags:    
News Summary - Rahul Gandhi Visits Starts-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.