അബൂദബി: വ്യവസായ പ്രമുഖൻ എം.എ. യൂസുഫലിയുടെ വസതി രാഹുൽ ഗാന്ധി സന്ദർശിച്ചു. ഒരു മണി ക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യയുടെ വ്യവസായം, കാർഷികം തുടങ്ങിയ മേഖലകളെ കുറിച്ച് ഇരുവരും ആശയങ്ങൾ കൈമാറി. യൂസുഫലിയുടെ ആൽബം രാഹുലിനെ പഴയ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
2006ൽ രാജീവ് ഗാന്ധി അവാഡിനർഹനായ യൂസുഫലി അന്നത്തെ പെട്രോളിയം മന്ത്രി മുരളി ദിയോറയിൽനിന്ന് അവാർഡ് സ്വീകരിക്കുന്ന ചിത്രമാണ് പിതൃസ്മരണകളിലേക്ക് രാഹുലിനെ നയിച്ചത്.
യൂസുഫലിയുടെ പത്നി സാബിറ, മകൾ ഷിഫ, മരുമക്കളായ ഡോ. ഷംസീർ വയലിൽ, അദീബ് അഹമ്മദ്, ഷാരോൺ, സഹോദരൻ എം.എ. അഷ്റഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.