ഷാര്‍ജ: കണ്ണൂര്‍ പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി കുന്നപ്പട രാഘവനെ കേസിെൻറ ചതുരവടിവിനകത്ത് തളച്ചിട്ടത് വിധിയല്ല, അടുത്ത ബന്ധുവിെൻറ കൊടുംചതിയാണ്. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന പ്രവാസ ചതി. ഈ 80ാം വയസ്സിലും നാടുകാണാനാവാതെ ദുബൈ ജാഫിലിയയിലെ കുടുസ്സുമുറിയില്‍ നരകയാതന അനുഭവിക്കുകയാണ് രാഘവന്. തിരിഞ്ഞും മറിഞ്ഞും കിടക്കാനാവാതെ, ഭക്ഷണം കഴിക്കാനാവാതെ, ഒരടി മുന്നോട്ടുവെക്കാനാകാതെ ഒരുഭാഗം തളര്‍ന്ന് കിടക്കുന്ന 80 തികഞ്ഞ ഈ വയോധികന് ഒരൊറ്റ ആഗ്രഹമേയുള്ളു, നാട്ടിലെത്തി ആ തണലില്‍ കണ്ണടക്കണം. എന്നാല്‍, അത് എളുപ്പമല്ല. ബന്ധുവുണ്ടാക്കിയ സാമ്പത്തിക ബാധ്യതകള്‍ ഈ വയോധികെൻറ തലയിലാണ് വന്നുവീണിരിക്കുന്നത്. 60,000 ദിര്‍ഹമിെൻറ കേസാണ് രാഘവനെതിരെ അജ്മാന് ഫ്രീസോണ്‍ കമ്പനി കൊടുത്തിരിക്കുന്നത്. സിവില്‍ കേസാണിത്. 60,000 പോയിട്ട് 60 ദിര്‍ഹം തികച്ച് കൈയിലില്ലാത്ത താനെങ്ങനെ ഇത്രയും വലിയ തുക കണ്ടെത്തുമെന്ന് ചോദിക്കുമ്പോള്‍ ഇയാളുടെ മിഴികള്‍ നിറഞ്ഞൊഴുകുകയാണ്. സന്ദര്‍ശക വിസയില്‍ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ ഭാര്യ സരോജിനിയും കരയാത്ത ദിവസങ്ങളില്ല. അടുത്തറിയുന്നവരുടെ കരുണയിലാണ് ജീവിതം മുന്നോട്ടുപോകുന്നത്.
ഇവരുടെ കണ്ണീരൊപ്പാന്‍ പ്രവാസികള്‍ ഒന്നാഞ്ഞുപിടിച്ചാല്‍ സാധിക്കും. ഇതിലും വലിയ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയ കാരുണ്യത്തിന് പ്രവാസഭൂമി സാക്ഷ്യംവഹിച്ചിട്ടുണ്ട്.അജ്മാന് ഫ്രീസോണില്‍ തുടങ്ങിയ കമ്പനിയാണ് രാഘവന് വിനയായത്. കമ്പനിയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത ബന്ധു മാസം 10,000 ദിര്‍ഹം ലാഭമാണ് വാഗ്ദാനം ചെയ്തത്. ഒന്നര ലക്ഷത്തോളം ദിര്‍ഹം ഇതിനായി രാഘവന് ചെലവഴിച്ചു. 10 ദിര്‍ഹം പോലും ലാഭം കിട്ടിയില്ല എന്നതു മാത്രമല്ല, ലൈസന്‍സ് കാലഹരണപ്പെട്ട വകയില്‍ 60,000 ദിര്‍ഹമിെൻറ കേസില്‍ അകപ്പെടുത്തിയാണ് ബന്ധു കടന്നുകളഞ്ഞത്. 52 വര്‍ഷം മുമ്പ് ഖോര്ഫക്കാന് തീരത്ത് രാഘവന് എത്തിയത് പത്തേമാരിയിലാണ്. 18 ദിവസത്തെ നരകയാത്രക്കൊടുവിലാണ് തീരമണഞ്ഞത്. ഷാര്‍ജയിലും ദുബൈയിലുമായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. പിന്നീട് പ്രതിരോധ വകുപ്പില്‍ ജോലികിട്ടി. അതിനുശേഷം സ്വന്തമായി തയ്യല്‍ക്കട തുടങ്ങി. ജീവിതം പച്ചപിടിച്ച് വരുന്നതിനിടയിലാണ് അജ്മാനില്‍ കമ്പനി തുടങ്ങിയത്. എന്നാല്‍, അന്നുമുതല്‍ തുടങ്ങിയതാണ് രാഘവെൻറ കഷ്ടകാലം.
നാട്ടിലുണ്ടായിരുന്ന വീടും പറമ്പും വില്‍ക്കേണ്ടിവന്നു. വിസ കാലാവധി കഴിഞ്ഞു. അള്‍സര്‍ വയറിനെ കടന്നാക്രമിച്ചു. ദുബൈ ആശുപത്രിയിലെ ചികിത്സക്ക് വേണ്ടിവന്നത് ഒന്നര ലക്ഷത്തോളം ദിര്‍ഹമായിരുന്നു. കോണ്‍സുലേറ്റ് ഇടപെട്ടാണ് ആശുപത്രിയില്‍നിന്ന് ഇറങ്ങിയത്. 2017ല്‍ വിസ കാലഹരണപ്പെട്ടതാണ്. ഇതുവരെ പുതുക്കാനായിട്ടില്ല. ദിവസവും മരുന്നിെൻറ തണലിലാണ് മുന്നോട്ടുപോകുന്നത്. ഇതിന് വലിയ തുക ആവശ്യമാണ്. കൂലിപ്പണി എടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന മകളും മരുമകനും രാഘവനെ കാത്തിരിക്കുന്നുണ്ട്. ഈ വയോധികെൻറ കണ്ണീര് ഇനിയും ഈ മരുഭൂമിയില്‍ വീഴാന്‍ അനുവദിക്കരുത്. ഇദ്ദേഹത്തെ സഹായിക്കാന്‍ താൽപര്യമുള്ളവര് 050 5484510, 0586375468 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.