റാസൽഖൈമ: റേഡിയോ ഏഷ്യയുടെ ന്യൂസ് പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്ക്കാരത്തിന് പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. ഒരു മാസമായി റേഡിയോഏഷ്യ സംഘടിപ്പിച്ച എസ്.എം.എസ് സർവ്വേയിലൂടെയാണ് 2017ലെ വാർത്താ വ്യക്തിത്വത്തെ കണ്ടെത്തിയത്. ശ്രോതാക്കൾ നിർദ്ദേശിച്ച കേരളത്തിലെയും, പ്രവാസലോകത്തെയും പ്രമുഖ രാഷ്ട്രീയ സാമൂഹിക, സാംസകാരിക, കായികമേഖലയിലെ 12പേരുടെ പാനൽ ആണ് ആദ്യ റൗണ്ടുകളിൽ ഉണ്ടായത്. അന്തിമ പട്ടികയിൽ എത്തിയ നാല് പേരിൽ നിന്നാണ് ഏറ്റവും കൂടുതൽ ശ്രോതാക്കൾ പിന്തുണച്ച അഷ്‌റഫ് താമരശ്ശേരി ന്യൂസ് പേഴ്‌സൺ ഓഫ് ദ ഇയർ ആയത്.സർവ്വേയിൽപങ്കെടുത്ത ശ്രോതാവിനും നറുക്കെടുപ്പിലൂടെ സമ്മാനം നൽകുന്നുണ്ട്. കാസർക്കോട് സ്വദേശി അഹമ്മദ് കമലാണ് അർഹനായത്. പോയവർഷങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ(2016), മാൻഹോളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട കോഴിക്കോെട്ട നൗഷാദ്(2015),കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ (2014)എന്നിവരാണ് പുരസ്‌ക്കാരത്തിന് അർഹരായ പ്രമുഖർ.ദുബൈയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.എ.ബി.സി കാർഗോയും,ധന്യ ജി.എം പ്രോഡക്സും ആണ് മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.