ലോക്ഡൗൺ കാലവും ക്വാറൻറീൻ ദിനങ്ങളും പലതിെൻറയും വീണ്ടെടുപ്പാണ്. എവിടെയൊക്കെയ ോ നഷ്ടപ്പെട്ട കുടുംബവർത്തമാനങ്ങളും കഴിവുകളും തേച്ചുമിനുക്കിയെടുക്കാൻ പറ്റി യ കാലം. കേവലം ഉൗണ്, ഉറക്കം എന്നതിലുപരി വീണുകിട്ടിയ സമയം ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുന്നവരാണ് കൂടുതലും. വീടകങ്ങളിൽ ഒതുങ്ങേണ്ടി വരുന്നതിെൻറ മാനസിക സംഘർഷം ലഘൂകരിക്കാൻ ഇത്തരം ശ്രമങ്ങൾ ഗുണം ചെയ്യും. ഇൗ ഗണത്തിലേക്ക് ചേർത്തുവെക്കാവുന്ന പേരാണ് ഷാർജയിൽ താമസിക്കുന്ന മൊഗ്രാൽ സ്വദേശി ബഷീർ ആസാദിേൻറത്. സ്കൂൾ കാലഘട്ടത്തിൽ വരച്ച ലോറിയും ബസും പ്രകൃതിദൃശ്യങ്ങളും കാലിഗ്രാഫിയും ഒരിക്കൽകൂടി തെൻറ വിരൽത്തുമ്പുകളിലൂടെ വിരിയിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
വർക്ക് അറ്റ് ഹോമുമായി വീട്ടിലിരുന്നപ്പോൾ നേരം പോക്കിനായാണ് ആസാദ് വരച്ചുകൂട്ടുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ മത്സരങ്ങൾക്കായാലും അല്ലെങ്കിലും ചിത്രംവര ആവേശമായിരുന്നു ആസാദിന്. വാഹനങ്ങളുടെ മനോഹരചിത്രങ്ങൾ കൂട്ടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ച് വരച്ചുനൽകുന്ന പതിവും അന്നുണ്ടായിരുന്നു. 1995 ൽ മൊഗ്രാൽ ഗവ. സ്കൂളിൽ നിന്ന് പത്താം തരം കഴിഞ്ഞ ആസാദ് താമസിയാതെ ഉപജീവനം തേടി പ്രവാസിയായി. ജീവിതത്തിെൻറ തിരക്കുകളിലേക്ക് ചേക്കേറിയപ്പോൾ തനിക്ക് ഏറെ ഇഷ്ടമായിരുന്ന ചിത്രരചന മാറ്റിവെക്കേണ്ടിവന്നു.
വാട്ടർ കളർ, ഓയിൽ പെയിൻറ്, ഇനാമൽ പെയിൻറ് തുടങ്ങിയവയിൽ ചിത്രങ്ങൾ വരക്കുന്നതാണ് ഇദ്ദേഹത്തിെൻറ രീതി. പക്ഷേ, ലോക്ഡൗൺ കാലത്ത് ഇതൊന്നും കിട്ടാത്തതിനാൽ വാട്ടർകളറും പേപ്പറുമാണ് ഇപ്പോഴത്തെ ആയുധം. ഷാർജാ സർക്കാറിെൻറ ടൂറിസം വകുപ്പിൽ ലോജിസ്റ്റിക് സെക്ഷനിൽ ജോലിചെയ്യുകയാണ് ആസാദ് ഇപ്പോൾ.ചിത്രകലയിൽ തനിക്ക് ശോഭിക്കാനാകുമെന്ന ആത്മവിശ്വാസം പങ്കുവെക്കുമ്പോഴും ദൈവം കനിഞ്ഞുനൽകുന്ന ജീവിതമാർഗങ്ങളെ കൈനീട്ടി സ്വീകരിക്കുകയാണല്ലോ വേണ്ടതെന്ന ശുഭചിന്തയെ പുൽകുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.