ദുബൈ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഖുർആൻ പാരായണ മത്സരമായി മാറിയ ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിെൻറ 22ാം അധ്യായത്തിൽ വിജ്ഞാനത്തിെൻറയും പാരായണത്തിെൻറയും ധന്യതയാർന്ന രാപ്പകലുകൾ. ദുബൈ ചേംബർ ഹാളിലും ദുബൈ വിമൺസ് അസോസിയേഷൻ ഹാളിലുമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടികളിൽ ആയിരങ്ങളാണ് ഒത്തുചേർന്നത്. അൽവാസൽ ക്ലബിൽ മൂന്ന് മലയാളി പണ്ഡിതരുടെ പ്രഭാഷണങ്ങൾ ഇതിനകം നടന്നു. വരും ദിവസങ്ങളിൽ രണ്ട് പ്രഭാഷണങ്ങൾ കൂടി സംഘടിപ്പിക്കപ്പെടും.
ഖുർആൻ മനപാഠമാക്കി നൂറിലേറെ രാജ്യങ്ങളിൽ നിന്നെത്തിയ മിടുക്കരുടെ പാരായണ പരിപാടികൾ തുടരുകയാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി വിദ്യാർഥി മുഹമ്മദ് റോഷൻ ഇന്ന് ഖുർആൻ പാരായണം നിർവഹിക്കും. ഇന്ത്യൻ പ്രതിനിധിയുടെ പാരായണം കേൾക്കാൻ ദുബൈ ഇന്ത്യൻ കോൺസുൺസിലേറ്റിലെ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും എത്തും. ശക്തമായ മത്സരമാണ് നടക്കുന്നതെന്നും ഒാരോ മത്സരാർഥിയും മികച്ച രീതിയിൽ ഖുർആൻ ഹൃദിസ്ഥമാക്കി മനോഹരമായ ഇൗണത്തിലാണ് പാരായണം നിർവഹിക്കുന്നതെന്ന് ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക-ജീവകാരുണ്യ ഉപദേഷ്ടാവും ദിഹ്ഖ സംഘാടക സമിതി മേധാവിയുമായ ഇബ്രാഹിം മുഹമ്മദ് ബു മിൽഹ വ്യക്തമാക്കി.
104 മത്സരാർഥികളിൽ 35 ഒാളം പേർ ഇതിനകം പാരായണം നടത്തിക്കഴിഞ്ഞു. വേണ്ടത്ര യോഗ്യതയില്ലാത്ത നാല് മത്സരാർഥികളെ ഒഴിവാക്കേണ്ടി വന്നു. നാമനിർദേശം ചെയ്യുന്ന രാജ്യങ്ങൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുവേണം മത്സരാർഥികളെ അയക്കാൻ എന്നും അദ്ദേഹം ഒാർമിപ്പിച്ചു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഖുർആൻ അവാർഡുകളിലെ ജേതാക്കൾക്കായി ആഗോളതല മത്സരം സംഘടിപ്പിക്കണമെന്ന നിർദേശം പരിശോധിച്ചു വരികയാണെന്നും ബുമിൽഹ പറഞ്ഞു. വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ അഹ്മദ് ഹസ്സൻ, അഹ്മദ് നിയാസി തുടങ്ങിയവർ കഴിഞ്ഞ ദിവസത്തെ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.