അബൂദബി: കളിചിരികൾക്കും കായികാഭ്യാസ പരിശീലനത്തിനുമൊപ്പം ഖുർആൻ പഠനത്തിനും പറ്റിയ സമയമാണ് അവധിക്കാലം. അറബി ഒട്ടും അറിയാത്ത കുഞ്ഞുങ്ങളെയും അക്ഷരങ്ങൾ വായിക്കാനും മധുരമായി പാരായണം ചെയ്യാനും പരിശീലിപ്പിക്കുന്ന ക്ലാസുകൾ മതകാര്യ വകുപ്പിെൻറ ആഭിമുഖ്യത്തിൽ വിവിധ മസ്ജിദുകളും ഹിഫ്സ് സെൻററുകളും കേന്ദ്രീകരിച്ച് നടത്തുന്നു.
198 ഇടങ്ങളിലാണ് ക്ലാസുകൾ. ആറിനും 18നും ഇടയിൽ പ്രായമുള്ളവർക്കാണ് പ്രവേശനം. വൈകീട്ട് നാലു മുതൽ ഏഴുവരെയാണ് ക്ലാസുകൾ. പെങ്കടുക്കാൻ താൽപര്യമുള്ളവർക്ക് ജൂലൈ 27 വരെ പേരു നൽകാം. ഖുർആന് പുറമെ സ്വഭാവ സംസ്കരണം, പ്രവാചക ചര്യ, സഹജീവി സ്നേഹം എന്നിവ സംബന്ധിച്ച പാഠങ്ങളും കുട്ടികൾക്ക് ലഭിക്കും. വീടുകളിൽ നിന്ന് പാഠശാലകളിലേക്ക് സൗജന്യ ഗതാഗത സൗകര്യവും ഒരുക്കും. പള്ളികളിൽ നിന്നും www.awqaf.gov.ae എന്ന സൈറ്റിലും 80029723 എന്ന നമ്പറിലും വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.