അജ്മാന്‍: ഈ വർഷം ആദ്യ പാദത്തിൽ അജ്മാനിൽ പൊതുഗതാഗത സേവനങ്ങൾ ഉപയോഗിച്ചത് 835,834 യാത്രക്കാർ. 2025 ലെ ഇതേ കാലയളവിൽ യാത്രക്കാരുടെ എണ്ണം 707,071 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 18.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മെച്ചപ്പെട്ട പ്രവർത്തന സന്നദ്ധതയും മികച്ച സേവനങ്ങളുമാണ് യാത്രക്കാരുടെ വർധനവിന് കാരണം. ഇത് സുഗമമായ യാത്രക്കും ഉയർന്ന ഉപഭോക്തൃ സംതൃപ്തിക്കും കാരണമായി.
പൊതുഗതാഗത സേവനങ്ങളുടെ തുടർച്ചയായ വികസനത്തെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന സുരക്ഷിതവും സംയോജിതവുമായ യാത്രാനുഭവം നൽകുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയെയും ഈ റെക്കോഡ് വളർച്ച പ്രതിഫലിപ്പിക്കുന്നുവെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയിലെ പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ സമി അലി അൽ ജല്ലാഫ് വ്യക്തമാക്കി. ഗതാഗത സംവിധാനം നവീകരിക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അജ്മാൻ എമിറേറ്റിൽ പ്രായോഗികവും സുസ്ഥിരവുമായ പദ്ധതികൾ അതോറിറ്റി തുടർന്നും നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.