ദുബൈ: അറബ് ലോകം ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലത്തിലൂടെയാണ് നീങ്ങുന്നതെന്നും രാജ്യങ്ങൾ പരസ്പര സഹകരണത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാനാവൂ എന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈത്. ഭാഷയും സംസ്കാരവും സമാനമായിട്ടും ശക്തി തിരിച്ചറിയുന്നതിലും പരസ്പരം വിലമതിക്കുന്നതിലും അറബ് രാജ്യങ്ങൾ പരാജയപ്പെട്ടുവെന്നും ദുബൈയിൽ നടന്ന 16ാമത് അറബ് മീഡിയാ ഫോറത്തിൽ മുഖ്യപ്രഭാഷണം നടത്തി അദ്ദേഹം പറഞ്ഞു.
യമനിലും സിറിയയിലും ഉൾപ്പെെട മേഖലയിലെ പല രാജ്യങ്ങളിലും അഭ്യന്തര യുദ്ധങ്ങൾ നടക്കുന്നു. ലക്ഷങ്ങൾ മരിക്കുേമ്പാൾ ദശലക്ഷക്കണക്കിനു പേരാണ് ഇവിടെ അഭയാർഥികളാവുന്നത്. അറബ് ദേശത്തിെൻറ ഹൃദയമായ സിറിയയും പടിഞ്ഞാറൻ ചിറകായ ഇറാഖും ഇന്നത്തെ ദുരിതാവസ്ഥയെ അഭിമുഖീകരിക്കുന്നുേമ്പാൾ പല വിദേശ ശക്തികളും സന്തോഷത്തിലാണ്. അയൽ രാജ്യങ്ങളായ ഇസ്രയേലും ഇറാനും അറബ് മേഖലയിൽ അന്യായമായി തലയിട്ട് തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ഫലസ്തീനു നേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് െഎക്യരാഷ്ട്ര സഭയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അറബ് രാജ്യങ്ങളുടെ സംയുക്ത സേന രൂപവത്കരിക്കാൻ ഉൗർജിതമായ ശ്രമങ്ങൾ വേണ്ടതുണ്ട്.
അക്രമിക്കാനല്ല, അധിനിവേശങ്ങളെ പ്രതിരോധിക്കാനും സമാധാന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സംയുക്ത സേനക്ക് കഴിയും. തീവ്രവാദവും ഭീകരവാദവും പടരുന്നത് തടയാനും അറബ് രാജ്യങ്ങളുടെ ശക്തമായ ഏകീകരണം ആവശ്യമുണ്ട്. സാമൂഹിക-സാമ്പത്തിക വികസനവും വിദ്യാഭ്യാസ-തൊഴിലവസരങ്ങൾ ഒരുക്കലുമുൾപ്പെടെ ബഹുതല പ്രവർത്തനങ്ങളിലൂടെ ഭീകരതയെ ഇല്ലാതാക്കണമെന്നും മാധ്യമങ്ങൾക്ക് ഇതിൽ നിർണായക പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം നിർവഹിച്ചു. മന്ത്രിമാരായ നൂറ അൽ കാബി, ശൈഖ ലുബ്നാ ബിൻത് ഖാലിദ് ബിൻ സുൽത്താൻ ആൽ ഖാസിമി, ദുബൈ പ്രസ് ക്ലബ് പ്രസിഡൻറ് മോന അൽ മറി തുടങ്ങിയവർ സംസാരിച്ചു. അറബ് രാജ്യങ്ങളിൽ നിന്നുള്ള 3000 മാധ്യമ പ്രവർത്തകരും ഗവേഷകരും നിരീക്ഷകരുമാണ് രണ്ടു ദിവസമായി നടന്ന ഫോറത്തിൽ പെങ്കടുത്തത്.സമാപന ചടങ്ങിൽ അറബ് മീഡിയാ അവാർഡുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.