?????? ???? ??.?.? ?????????? ??????? ?.?? ?????? ???? ????????? ???????????????? ????????? ?????????? -?????????: ???? ?????????

മലയാള പൈതൃകങ്ങളെ ​പ്രവാസികൾ കൈവിടരുത്​ –മ​ന്ത്രി എ.കെ ബാലന്‍ 

ദുബൈ: മറുനാട്ടിലായാലും  മലയാള ഭാഷയെയും മലയാള പൈതൃകങ്ങളെയും  ജിവിതത്തി​​െൻറ ഭാഗമാക്കാന്‍ പ്രവാസികള്‍ ശ്രമിക്കണമെന്നും വിദേശ രാജ്യങ്ങളില്‍ മലയാള ഭാഷ സമ്പുഷ്​ടമാക്കേണ്ടതുണ്ടെന്നും  കേരള  പിന്നാക്ക ക്ഷേമ-സാംസ്​കാരിക മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു. പുതു തലമുറയിലെ പ്രവാസി കുട്ടികള്‍ക്ക്   മലയാള ഭാഷയെന്നതു വിദൂര സങ്കൽപമാണെന്നും ഈ സാഹചര്യത്തില്‍ കുട്ടികളെ മലയാള ഭാഷയും കേരളത്തി​​െൻറ  സംസ്കാരിക നന്മയും  പഠിപ്പിക്കുന്നതിന് വിദേശ മലയാളികള്‍ ശ്രദ്ധിക്കണമെന്നും  അദ്ദേഹം ഓര്‍മിപ്പിച്ചു. സംസ്ഥാന സര്‍ക്കാറി​​െൻറ സാംസ്കാരിക വകുപ്പിന്  കീഴി​െല മലയാളം മിഷൻ യു.എ.ഇ ചാപ്റ്റര്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .

ലോകഭാഷയുടെ ചരിത്രത്തില്‍ മലയാളത്തിന് ഉന്നത  സ്ഥാനമാണെങ്കിലും മലയാളത്തി​​െൻറ അഭിമാനം മലയാളികളില്‍ നിന്നും മലയാളത്തില്‍ നിന്നും അകന്നു പോകുന്ന ഒരു പ്രവണതയാണ് ഇന്നുള്ളത് . മാതൃഭാഷ ഓരോ വ്യക്തിക്കും ഒരേസമയം വിചാരവും വികാരവുമാണ്. ഭാഷയിലൂടെ ഒരു ജനതയുടെ മാനസികാവസ്ഥയെയും ജീവിതവീക്ഷണത്തെയും മാറ്റിമറിക്കാന്‍ കഴിയും. ഈ യാഥാര്‍ഥ്യം തിരിച്ചറിയാത്തവരാണ് മാതൃഭാഷയായ മലയാളത്തി​​െൻറ പ്രാധാന്യത്തെ കുറച്ചു കാണിക്കുന്നത്. മലയാളം ഭാഷയെ അടുത്തറിയാനായി കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ആരംഭിച്ച പദ്ധതിക്ക് പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മിഷ​​െൻറ ലക്ഷ്യം. മലയാളം മിഷന്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങുമ്പോള്‍ കേരളത്തിലെ പത്താം ക്ലാസിന് തുല്യമായ നിലവാരത്തിലേക്ക് പ്രവാസി മലയാളികള്‍ക്ക് എത്താന്‍ സാധിക്കും. ഇതിനുള്ള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും.   സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു . എം.എല്‍.എ മാരായ എ. പ്രദീപ്​ കുമാർ , സണ്ണി ജോസഫ് , വീണ ജോര്‍ജ്ജ് , മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്ജ്, കോണ്‍സുലേറ്റ് പ്രധിനിധി പ്രേം ചന്ദ് ,  അഡ്വ. നജീദ് , കെ.എല്‍ ഗോപി, പുത്തൂര്‍ റഹ്മാന്‍ , പി.കെ അന്‍വര്‍ നഹ , അഡ്വ. സി.പി പ്രമോദ് , കരീം വെങ്കടങ്ങ് തുടങ്ങിയവര്‍ സംസാരിച്ചു.  

Tags:    
News Summary - programmme inauguration minister a.k. balan- uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.