നിര്‍മാതാവ് സി.ഒ. തങ്കച്ചന്‍ ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ: സിനിമാ നിര്‍മാതാവ് തൃശൂര്‍ കൊരട്ടി ചക്കിയേത്തില്‍ സി.ഒ. തങ്കച്ചന്‍ (53) ഷാര്‍ജയില്‍ നിര്യാതനായി. നടന്‍ രവീന്ദ്ര ജയന്‍റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ്, ഉര്‍വ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മിക്കുന്ന കിറ്റ് ക്യാറ്റ് എന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസമായിരുന്നു ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം.

പിതാവ്: ഔസേപ്പ്. മാതാവ്: മറിയം. ഭാര്യ: മഞ്ജു. മക്കള്‍: യുവ നടന്‍ ഗോഡ് വിന്‍, ക്രിസ് വിന്‍. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. 

Tags:    
News Summary - Producer CO Thangachan passed away in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.