ദുബൈ: ഒക്ടോബർ അവസാനം ദുബൈയിൽ നടക്കുന്ന പ്രൊ കേരള ലീഗ് (പി.കെ.എൽ) ക്രിക്കറ്റ് ടൂർണമെൻറിലേക്കുള്ള കളിക്കാരെ തെരഞ്ഞെടുക്കാനുള്ള ഒാപ്പൺ ട്രയൗട്ട്സ് 15ന് വെള്ളിയാഴ്ച നടക്കും. ദുബൈ അൽഖൂസിലെ യൂനൈറ്റഡ് പ്രൊ സ്േപാർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച മൂന്നു മണി മുതൽ നടക്കുന്ന ട്രയൽസിലേക്ക് ഇതിനകം ആയിരത്തോളം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ആഗസ്റ്റ് 22നാണ് രജിസ്േട്രഷൻ തുടങ്ങിയത്.
ക്രിക്കറ്റ് കളിക്കാൻ അറിയുന്ന ആർക്കും പെങ്കടുക്കാവുന്ന സെലക്ഷൻ ട്രയൽസിൽ പെങ്കടുക്കാൻ 14 വ്യാഴാഴ്ച വരെ രജിസ്ട്രേഷൻ ചെയ്യാൻ സൗകര്യമുണ്ട്. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 200 കളിക്കാരെ തെരെഞ്ഞടുത്ത് 14 ടീമുകൾക്കായി ലേലത്തിന് വെക്കും. പോയൻറ് അടിസ്ഥാനത്തിലായിരിക്കും ലേലം. തുടർന്ന് ഇവർക്ക് രണ്ടാഴ്ചയോളം പരിശീലനം നൽകും. ഒക്ടോബർ 20,21,27,28 തീയതികളിലായിരിക്കും മത്സരം.
കാസർകോട് ബ്ലാസ്റ്റേഴ്സ്, കണ്ണൂർ ടസ്കേഴ്സ്, പാലക്കാട് മസ്ക്കറ്റീർസ്, വയനാട് ബ്ലേസേഴ്സ്, തൃശൂർ തണ്ടേഴ്സ്, കോഴിക്കോട് വാരിയേഴ്സ്, കൊച്ചി യൂനൈറ്റഡ്, തിരുവനന്തപുരം ബാഷേഴസ്, പത്തനം തിട്ട സ്റ്റാർസ്, ആലപ്പുഴ ഹരിക്കെയിൻസ്, കൊല്ലം സ്ട്രൈക്കേഴ്സ്, ഇടുക്കി ട്രക്കേഴ്സ്, കോട്ടയം കമാൻഡോസ്, മലപ്പുറം നൈറ്റ്സ് എന്നീ ടീമുകളാണ് രണ്ടു വാരാന്ത്യങ്ങളിലായി നാലു ദിവസം നടക്കുന്ന ടൂർണമെൻറിൽ അണിനിരക്കുകയെന്ന് സംഘാടകരായ ബിയോണ്ട് ബ്ലാക്ക് വൃത്തങ്ങൾ അറിയിച്ചു.
യു.എ.ഇയിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന മിർച്ചി പ്രീമിയർ ലീഗിെൻറ സംഘാടകരാണ് ബിയോണ്ട് ബ്ലാക്ക്. ഏഴു ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. മത്സരം നടക്കുന്നതോടൊപ്പം കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദത്തിനും ഉല്ലാസത്തിനുമുള്ള പ്രത്യേക സോണുകളും സ്റ്റേഡിയത്തിൽ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവേശനം പൂർണമായും സൗജന്യമായിരിക്കും.സെലക്ഷൻ ട്രയൽസിൽ പെങ്കടുക്കാൻ www.prokerala.ae എന്ന സൈറ്റിൽ മുൻകൂർ പേർ രജിസ്റ്റർ ചെയ്യണം. ഗൾഫ് മാധ്യമം, ഹിറ്റ് എഫ്.എം, എൻ.ടി.വി എന്നിവയാണ് ടൂർണമെൻറിെൻറ മാധ്യമ പങ്കാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.