കമോൺ കേരള വേദിയിൽ കോസ്മോ ട്രാവൽ നടത്തിയ
റാഫിൾ ഡ്രോയിൽ വിജയിച്ച ചെൽസ സാജുവിന് എയർ
അറേബ്യ ടിക്കറ്റ് സമ്മാനിക്കുന്നു
ഷാർജ: ഗൾഫ് മാധ്യമം ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച മെഗാ ഇവന്റായ കമോൺ കേരളയോടനുബന്ധിച്ച് ട്രാവൽ പാർട്ണറായ കോസ്മോ ട്രാവൽ നടത്തിയ റാഫിൾ ഡ്രോയിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണംചെയ്തു.
അഫിയ മെഹ്റൂഫ്, ചെൽസ സാജു എന്നിവരാണ് വിജയികൾ. കമോൺ കേരളയിൽ കോസ്മോ ട്രാവൽസിന്റെ സ്റ്റാൾ സന്ദർശിച്ച് കൂപ്പൺ എടുത്തവരിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്. വേനലവധി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് എയർ അറേബ്യയുടെ വിമാന ടിക്കറ്റാണ് വിജയികൾക്കുള്ള സമ്മാനം.
ഷാർജയിൽനിന്നും അബൂദബിയിൽനിന്നും ബാക്കു, അൽമാട്ടി, നൈറോബി, താഷ്കന്റ്, തിബ്ലിസ, യെരവൻ, ബിഷ്കക് എന്നീ നഗരങ്ങളിലേക്ക് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. കമോൺ കേരളയിൽ കോസ്മോ ട്രാവൽസിന്റെ സ്റ്റാളിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.