കമോൺ കേരളയുടെ ഭാഗമായി സംഘടിപ്പിച്ച ടിക്കറ്റ് സമ്മാന പദ്ധതിയിൽ വിജയികളായ സുധീർ പടിക്കലും സാജിദ മുനീറും
ദുബൈ: കമോൺ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടിക്കറ്റ് സമ്മാന പദ്ധതിയിൽ വിജയികളായി സുധീർ പടിക്കലും സാജിദ മുനീറും. ഒന്നാം സമ്മാനമായ സ്മാർട് ട്രാവൽ സ്പോൺസർ ചെയ്യുന്ന 1000 ദിർഹമിന്റെ എയർ ടിക്കറ്റ് വൗച്ചറിന് അജ്മാനിൽ താമസിക്കുന്ന സുധീർ പടിക്കൽ അർഹനായി.
ദുബൈ ഡിസ്കവറി ഗാർഡനിൽ താമസിക്കുന്ന സജുത മുനീറിനാണ് രണ്ടാം സ്ഥാനം. സജുതക്ക് ഒരുവർഷം ‘ഗൾഫ് മാധ്യമം’ ദിനപത്രം സൗജന്യമായി ലഭിക്കും. അഞ്ചു ഘട്ടമായി നടക്കുന്ന നറുക്കെടുപ്പിന്റെ രണ്ടാം ഘട്ടമാണ് കഴിഞ്ഞത്. ഓരോ രണ്ടു ദിവസങ്ങളിലും നറുക്കെടുപ്പുണ്ടാകും. കമോൺ കേരള ടിക്കറ്റെടുക്കുന്നവരിൽനിന്ന് നറുക്കിട്ടാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ഞായറാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്. ഷോപ്പുകളിൽനിന്നോ ഓൺലൈൻ വഴിയോ (https://bit.ly/COKTICKETS) കമോൺ കേരള ടിക്കറ്റെടുത്ത് സമ്മാനം സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.