പ്രി​യ​ദ​ർ​ശി​നി വ​ള​ന്റ​റി​ങ് ടീം ​ന​ട​ത്തു​ന്ന വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പ്രിയദർശിനി വളന്ററിങ് ടീം വോളി ടൂർണമെന്‍റ് ബ്രോഷർ പ്രകാശനം

ദുബൈ: യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷത്തോടെനുബന്ധിച്ച് ദുബൈ പ്രിയദർശിനി വളന്ററിങ് ടീം ലുലു എക്സ്ചേഞ്ചുമായി സഹകരിച്ച് നടത്തുന്ന 19ാമത് വോളിബാൾ ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു. നവംബർ 25ന് കരമായിലെ മലബാർ എക്സ്പ്രസ് റസ്റ്റാറന്‍റിൽ നടന്ന ചടങ്ങിൽ ജയ്‌ഹിന്ദ്‌ ടി.വി ചെയർമാൻ അനിയൻ കുട്ടി, ലുലു എക്സ്ചേഞ്ച് സീനിയർ മാർക്കറ്റിങ് മാനേജർ ജീവൻ കുമാർ സെൻ, ലുലു എക്സ്ചേഞ്ച് മാർക്കറ്റിങ് ആൻഡ് മീഡിയ മാനേജർ അസിം, മുഹമ്മദ്‌ വജ്ദാനി, പ്രസിഡന്‍റ് സി. മോഹൻദാസ് എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകടനം ചെയ്തത്. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ, സ്പോർട്സ് കൺവീനർ അനീസ് മുഹമ്മദ്, ടൈറ്റസ് പുല്ലുരാൻ, വിനീത മോഹൻദാസ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി മധു നായർ സ്വാഗതവും ടൂർണമെന്‍റ് കോഓഡിനേറ്റർ ബാബു പീതാംബരൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Priyadarshini Volunteering Team Volleyball Tournament Brochure Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.