ദുബൈ പൊലീസിന്റെ സൂപ്പർ കാറിനൊപ്പം ഫോട്ടോക്ക്​ പോസ്​ ചെയ്യുന്ന വില്യം രാജകുമാരൻ

യു.എ.ഇക്ക്​ നന്ദി പറഞ്ഞ്​ വില്യം രാജകുമാരൻ മടങ്ങി

ദുബൈ: യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരൻ മടങ്ങി. അതിശയകരമായ ദിവസങ്ങൾ സമ്മാനിച്ച യു.എ.ഇക്ക്​ നന്ദിയെന്ന്​ ട്വിറ്ററിൽ കുറിച്ചാണ്​ രാജകുമാരൻ രണ്ടുവർഷത്തിനിടയിലെ ആദ്യ വിദേശ സന്ദർശനം അവസാനിപ്പിച്ച്​ മടങ്ങിയത്​. ദുബൈ പൊലീസിന്റെ സൂപ്പർ കാറിനൊപ്പം നിൽക്കുന്ന ഫോട്ടോയും ട്വിറ്ററിൽ പോസ്റ്റ്​ ചെയ്തിട്ടുണ്ട്​. ഈ പൊലീസ്​ കാർ കാണൂ എന്ന കാപ്​ഷനോ​ടെയാണ്​ പോസ്റ്റ്​.കഴിഞ്ഞ ദിവസം എക്സ്​പോയിലെ യു.കെ പവലിയൻ സന്ദർശിക്കുകയും സന്ദർശിച്ച അദ്ദേഹം ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമുമായി കൂടിക്കാഴ്​​ച നടത്തുകയുമുണ്ടായി.

ജബൽ അലി പോർട്ടിലും ജുബൈൽ മാം​ഗ്രോവ്​ പാർക്കിലും നേരത്തെ സന്ദർശിച്ചിരുന്നു. ആദ്യമായാണ്​ വില്യം രാജകുമാരൻ ഔദ്യോഗിക സന്ദ​ർശനത്തിനായി യു.എ.ഇയിൽ എത്തുന്നത്​. യു.കെ ദേശീയ ദിനവുമായി ബന്ധപ്പെട്ട് എക്സ്​പോയിലെ​ അൽ വാസൽ ഡോമിൽ നടന്ന ​പരിപാടി കാണാനും വില്യം രാജകുമാരൻ എത്തി. അബൂദബി ജുബൈൽ മാംഗ്രോവ്​ പാർക്കിലെത്തിയ അദ്ദേഹം അബൂദബി എക്സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാൻ ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - Prince William returned, thanking the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.